ന​വീ​ക​രി​ക്ക​ണം, പ​ള്ളം-​നി​ല​ന്പ​തി​പ്പാ​ലം പാ​ത
Friday, February 26, 2021 12:22 AM IST
കൊ​ല്ല​ങ്കോ​ട് : പ​ള്ളം-​നി​ല​ന്പ​തി​പ്പാ​ലം പാ​ത ത​ക​ർ​ന്ന് വാ​ഹ​ന​സ​ഞ്ചാ​രം അ​തീ​വ ദു​ഷ്ക​ര​മാ​യി​. ക​നാ​ൽ പാ​ലം മു​ത​ൽ നി​ല​ന്പ​തി​പ്പു​ഴ പാ​ലം​വ​രെ​യും ടാ​റി​ള​കി മെ​റ്റ​ൽ ചി​ത​റി​യ നി​ല​യി​ലാ​ണു​ള്ള​ത്. റോ​ഡി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന മ​ണ​ലും വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​ന് അ​പ​ക​ട ഭി​ഷ​ണ​യാ​യി​രി​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന
ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​റു​മു​ണ്ട്. ഇ​തു വ​ഴി സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പ​തി​വാ​യി സ​ഞ്ച​രി​ക്കു​ന്നു​മു​ണ്ട്.

ച​ര​ക്ക് ലോ​റി​ക​ൾ ഈ ​സ്ഥ​ല​ത്ത് ഇ​റ​ക്കി ക​യ​റു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണ​യി​ലാ​ണ്. 2018ലെ ​പ്ര​ള​യ ജ​ല​ത്തി​ൽ പാ​ലം ത​ക​ർ​ന്നി​രു​ന്നു. ഇ​തി​നു ശേ​ഷം പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി പു​ന​ർ​നി​ർ​മ്മാ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​യൊ​ക്കെ താ​ൽ​ക്കാ​ലി​ക ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് മാ​ന്പ​ള്ളം കു​റ്റി​പ്പാ​ടം പോ​ക്ക​റ്റ് റോ​ഡു​ക​ളും തി​രി​ഞ്ഞു പോ​വു​ന്നു​ണ്ട്. റോ​ഡി​ൽ മ​തി​യാ​യ രീ​തി​യി​ൽ മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​ക​ളു​ണ്ട്.
പു​ഴ​യി​ൽ നി​ന്നും പ​ന്നി​ക്കു​ട്ടം റോ​ഡി​ൽ ക​യ​റി വ​രു​ന്ന​ത് ത​ട​യാ​ൻ പാ​ല​ത്തി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മ്മി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്. കാ​ല​വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പു റോ​ഡ് ന​വീ​ക​രി​ച്ച് അ​പ​ക​ട​ര​ഹി​ത വാ​ഹ​ന യാ​ത്ര​യ്ക്ക് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ത് ജ​ന​കീ​യാ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.