ചേ​ന​വി​ത്ത് വി​ത​ര​ണം
Friday, February 26, 2021 12:22 AM IST
പാ​ല​ക്ക​യം: ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ കേ​ര ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ട​വി​ള കൃ​ഷി​ക്കു​ള്ള സൗ​ജ​ന്യ ചേ​ന വി​ത്ത് വി​ത​ര​ണം തു​ട​ങ്ങി. പ​ദ്ധ​തി​യി​ൽ നേ​ര​ത്തെ വ​ളം ല​ഭി​ച്ച​വ​ർ​ക്കാ​ണ് ചേ​ന വി​ത്തു​ക​ൾ ന​ൽ​കു​ന്ന​ത്. പാ​ല​ക്ക​യ​ത്ത് വി​ത​ര​ണോ​ദ്ഘാ​ട​നം ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ത​നൂ​ജ രാ​ധാ​കൃ​ഷ്ണ​ൻ കർഷ കനായ വിൻസ് ജോസിന് നല്കി നി​ർ​വ​ഹി​ച്ചു. ഏ​ഴാം വാ​ർ​ഡ് ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ സി​ബി കാ​ഞ്ഞി​രം​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.