വി​ദ്യാ​ർ​ഥി​ക​ളി​ൽ ശാ​സ്ത്ര​ബോ​ധം വ​ള​ർ​ത്താ​ൻ "മ​ഴ​വി​ല്ല്'
Friday, February 26, 2021 12:23 AM IST
പാ​ല​ക്കാ​ട് : സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ലു​ള്ള ശാ​സ്ത്ര​വാ​സ​ന​ക​ളെ പ്രാ​യോ​ഗി​ക​രീ​തി​യി​ൽ ശാ​സ്ത്രീ​യ​മാ​യി ക​ണ്ടെ​ത്തു​ക ല​ക്ഷ്യ​മി​ട്ട് മ​ഴ​വി​ല്ല് പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.
പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ങ്ങ​ളി​ലൂ​ടെ​യും വി​ശ​ക​ല​ന​ങ്ങ​ളി​ലൂ​ടെ​യും ആ​റു വ​യ​സ്‌​സു മു​ത​ൽ 12 വ​യ​സ്‌​സു വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളി​ൽ ശാ​സ്ത്ര​ബോ​ധം വ​ള​ർ​ത്തു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം.
പ​രി​ശീ​ല​ന​ത്തി​ലൂ​ടെ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ശാ​സ്ത്ര​ബോ​ധം വ​ർ​ദ്ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്ന​വേ​ഷ​ൻ സ്ട്രാ​റ്റ​ജി​ക് കൗ​ണ്‍​സി​ൽ (കെ​ഡി​സ്ക്) ആ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി മ​ഴ​വി​ല്ല് ഒ​രു​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി പ​രി​ധി​യി​ലെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള 50 കു​ട്ടി​ക​ളെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി​ക്കാ​യി തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​ണ്ടൂ​ർ, പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ആ​ദ്യ ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന​ത്ത് അ​ഞ്ച് ജി​ല്ല​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. ജി​ല്ല​യി​ൽ മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി​യു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ർ​ഡു​ക​ൾ, പു​തു​പ്പ​രി​യാ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ർ​ഡു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളെ​യാ​ണ് പ​ദ്ധ​തി​യ്ക്കാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.

പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ൽ​ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​ത​ല ഉ​ൽ​ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ൾ നി​ർ​വ്വ​ഹി​ച്ചു.

കു​ട്ടി​ക​ളി​ൽ ഗ​ണി​ത ശാ​സ്ത്ര പ​ഠ​നം ര​സ​ക​ര​മാ​ക്കു​ന്ന​തി​ന് ആ​വി​ഷ്ക​രി​ച്ച മ​ഞ്ചാ​ടി പ​ദ്ധ​തി വി​ജ​യ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ശാ​സ്ത്ര​പ​ഠ​നം ര​സ​ക​ര​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ഴ​വി​ല്ല് പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്.