എ​ച്ച്എ​സ്എ​സ്ടി​എ സം​സ്ഥാ​ന സ​മ്മേ​ള​നം തുടങ്ങി
Friday, February 26, 2021 12:23 AM IST
ചിറ്റൂർ : ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മു​പ്പ​താം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ചി​റ്റൂ​രി​ൽ തു​ട​ക്കം കു​റി​ച്ചു. അ​ഞ്ച് വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​യ ജൂ​നി​യ​ർ അ​ധ്യാ​പ​ക​രെ സീ​നി​യ​ർ ആ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു പ​രീ​ക്ഷ​യെ​ക്കു​റി​ച്ച് ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​മു​ള്ള ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പൊ​തു പ​രീ​ക്ഷ​ക്ക് ഇ​ര​ട്ടി മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു ദി​വ​സം അ​ധ്യാ​പ​ക​ർ മൂ​ല്യ​നി​ർ​ണ​യം ചെ​യ്യു​ന്ന ഉ​ത്ത​ര​ക്ക​ട​ലാ​സ്‌​സു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്ക​ണ​മെ​ന്നും, 2020 വ​ർ​ഷ​ത്തി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​ധ്യ​യ​ന​ത്തി​ന്‍റെ​യും പ​രീ​ക്ഷ​യു​ടെ​യും കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും എ​ച്ച്എ​സ്എ​സ്ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​മേ​യ ച​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.