ജയലളിതയുടെ ജന്മദിനം ആഘോഷിച്ചു
Saturday, February 27, 2021 1:10 AM IST
ചി​റ്റൂ​ർ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ 73 ാം ജന്മദി​നം എ​ഐ​എ​ഡി​എംകെ ​ചി​റ്റൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ഘോ​ഷി​ച്ചു. ജ​യ​ല​ളി​ത​യു​ടെ ഛായാ ​ചി​ത്ര​ത്തി​ൽ പൂ​ജ ന​ട​ത്തി. പി​ന്നീ​ട് മ​ധു​രം വി​ത​ര​ണം ചെ​യ്തു. മു​ൻ ജി​ല്ലാ പ്ര​സി​ഡന്‍റ് വി.​എ​ൽ ദൊ​രൈ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. എ​സ്. ഭ​ര​ത​രാ​ജ്, മാ​ഞ്ചി​റ വി.​ര​വി, കെ.​വി.​മ​ണി, മേ​ട്ടു​പ്പാ​ള​യം മു​രു​ക​ൻ, എ​ൻ. ഉ​ദ​യ​കു​മാ​ർ, എ​രു​ത്തേ​ന്പ​തി ബാ​ല സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

മേൽപ്പാലം പണി പൂർത്തിയാക്കണം

കോ​യ​ന്പ​ത്തൂ​ർ: നി​ർ​മാ​ണം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന​എ​സ്.​ഐ.​എ​ച്ച്.​എ​സ്.​മേ​ൽ പാ​ല​ത്തി​ന്‍റെ പ​ണി ഉ​ട​ൻ ആ​രം​ഭി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സി​ങ്കാ​ന​ല്ലൂ​ർ എം.​എ​ൽ.​എ .എ​ൻ.​കാ​ർ​ത്തി​ക് ആ​വ​ശ്യ​പ്പെ​ട്ടു.​ഡി.​എം.​കെ.​ഭ​ര​ണ​ത്തി​ൽ 2010 ൽ ​ആ​ണ് ഒ​ണ്ടി പു​തൂ​ർ എ​സ്.​ഐ.​എ​ച്ച്.​എ​സ്.​കോ​ള​നി​യെ ബ​ന്ധി​പ്പി​ച്ചു കൊ​ണ്ട് മേ​ൽ​പ്പാ​ല നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.​എ​ന്നാ​ൽ ഭ​ര​ണ​മാ​റ്റ​ത്തെ തു​ട​ർ​ന്ന് പാ​ലം പ​ണി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.​ഈ പാ​ലം നി​ല​വി​ൽ വ​ന്നാ​ൽ ഒ​രു പാ​ട് യാ​ത്രാ​ക്കു​രു​ക്കു​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​കും. അ​തി​നാ​ൽ പാ​ല നി​ർ​മാ​ണം എ​ത്ര​യും വേ​ഗം പു​ന​രാ​രം​ഭി​ച്ച്, പൂ​ർ​ത്തി​യാ​ക്കി ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് എം.​എ​ൽ.​എ.​എ​ൻ കാ​ർ​ത്തി​ക് ആ​വ​ശ്യ​പ്പെ​ട്ടു.