അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള മേ​ള: ഡെ​ലി​ഗേ​റ്റ് പാ​സ് വി​ത​ര​ണം ആ​രം​ഭി​ച്ചു
Saturday, February 27, 2021 11:45 PM IST
പാലക്കാട്: ജി​ല്ല​യി​ൽ മാർച്ച് ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന 25 ാ​മ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഭാ​ഗ​മാ​യി മു​ഖ്യ വേ​ദി​യാ​യ പ്രി​യ, ​പ്രി​യ​ദ​ർ​ശി​നി​, പ്രി​യ​ത​മ കോ​ന്പൗ​ണ്ടി​ൽ ആ​രം​ഭി​ച്ച ഡെ​ലി​ഗേ​റ്റ് സെ​ല്ലി​ന്‍റെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി​ബി മ​ല​യി​ൽ നി​ർ​വ​ഹി​ച്ചു.

ഡെ​ലി​ഗേ​റ്റ് പാ​സ് വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ൻ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യാ​യ അ​നു​മോ​ൾ​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ലോ​ക​ത്തെ അ​ടു​ത്ത് കാ​ണാ​ൻ പ​റ്റു​ന്ന വേ​ദി​യാ​ണ് ച​ല​ച്ചി​ത്ര​മേ​ള​യെ​ന്നും ച​രി​ത്ര​ത്തെ​യും കാ​ല​ത്തെ​യും അ​റി​യാ​നും രാ​ഷ്ട്രീ​യ അ​വ ബോ​ധ​ത്തി​നും ഇ​ത്ത​രം വേ​ദി​ക​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്നും പ്രി​യ​ന​ന്ദ​ന​ൻ പ​റ​ഞ്ഞു.

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​ൻ ക​മ​ൽ അ​ധ്യ​ക്ഷ​നാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നു​വ​രാ​റു​ള്ള ച​ല​ച്ചി​ത്ര​മേ​ള കോ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നാ​ലാ​ണ് നാ​ല് മേ​ഖ​ല​ക​ളി​ലാ​യി ന​ട​ത്തു​ന്ന​ത്. ച​ല​ച്ചി​ത്ര പ്രേ​മി​ക​ളു​ടെ കൂ​ടി​ച്ചേ​ര​ലു​ക​ൾ,സം​വാ​ദ​ങ്ങ​ൾ, പ്ര​തി​ഷേ​ധ​ങ്ങ​ൾ എ​ന്നി​വ ഒ​ന്നി​ക്കു​ന്ന ഇ​ട​മാ​ണ് ഐ.​എ​ഫ്.​എ​ഫ്.​കെ. ഇ​തു​വ​രെ ച​ല​ച്ചി​ത്ര​മേ​ള സം​ഘ​ടി​പ്പി​ച്ച മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലും വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​തെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​രു​ത​ര​ത്തി​ലു​മു​ള്ള പ്ര​ശ്ന​ങ്ങ​ളും നേ​രി​ട്ടി​ട്ടി​ല്ലെ​ന്നും ക​മ​ൽ പ​റ​ഞ്ഞു.

ത​ല​ശ്ശേ​രി​യി​ൽ ന​ട​ന്ന​തു​പോ​ലെ പാ​ല​ക്കാ​ടും 1500 പേ​ർ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. പാ​സ് ല​ഭ്യ​മാ​യ​വ​ർ താ​ല്പ​ര്യ​മു​ള്ള സി​നി​മ​ക​ൾ കാ​ണു​ന്ന​തി​ന് സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി സൈ​റ്റി​ലൂ​ടെ റി​സർ​വ്വ് ചെ​യ്യേ​ണ്ട​തു​ണ്ട്. ജി​ല്ല​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ കൃ​ത്യ​മാ​യി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ക​മ​ൽ പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്​റ്റ​ർ ചെ​യ്ത​വ​ർ​ക്ക് താ​രേ​ക്കാ​ട് എ​ൻ.​ജി.​ഒ യൂ​ണി​യ​ൻ ഹാ​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​കു​ന്ന​തി​ന് ശേ​ഷ​മാ​ണ് പാ​സ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി ​ആ​ർ അ​ജ​യ​ൻ, എ​ൻ. എ​ഫ്. ഡി.​സി മു​ൻ ഡ​യ​റ​ക്ട​ർ പി ​പ​ര​മേ​ശ്വ​ര​ൻ, സം​ഘാ​ട​ക സ​മി​തി അം​ഗം ജി .പി രാ​മ​ച​ന്ദ്ര​ൻ, പ്ര​ശ​സ്ത ന​ടി സ​ജി​ത മ​ഠ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ 14 ചി​ത്ര​ങ്ങ​ൾ

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​തു 14 ചി​ത്ര​ങ്ങ​ൾ. ബ്ര​സീ​ൽ, ഫ്രാ​ൻ​സ്, ഇ​റാ​ൻ തു​ട​ങ്ങി​യ പ​ത്തു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. മോ​ഹി​ത് പ്രി​യ​ദ​ർ​ശി​യു​ടെ ആ​ദ്യ ചി​ത്ര​മാ​യ കൊ​സ, അ​ക്ഷ​യ് ഇ​ൻ​ഡി​ഗ​റി​ന്‍റെ ക്രോ​ണി​ക്കി​ൾ ഓ​ഫ് സ്പേ​സ് എ​ന്നീ ഇ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ളും ഇ​ത്ത​വ​ണ മ​ത്സ​ര വി​ഭാ​ഗ​ത്തി​ലു​ണ്ട്.

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ ചു​രു​ളി, ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ഹാ​സ്യം എ​ന്നി​വ​യാ​ണ് മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ. ചു​രു​ളി​യു​ടെ ലോ​ക​ത്തി​ലെ ത​ന്നെ ആ​ദ്യ പ്ര​ദ​ർ​ശ​ന​മാ​ണ് മേ​ള​യി​ലേ​ത്. ഹാ​സ്യം വി​വി​ധ അ​ന്താ​രാ​ഷ്ട്ര​മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട് .

ഇ​റാ​നി​യ​ൻ സം​വി​ധാ​യ​ക​ൻ മു​ഹ​മ്മ​ദ് റ​സോ​ൾ​ഫി​ന്‍റെ ദെ​യ്് ഈ​സ് നോ ​ഈ​വി​ൾ എ​ന്ന ചി​ത്ര​വും മ​ത്സ​ര വി​ഭാ​ഗ​ത്തി​ലു​ണ്ട്. ഈ ​ചി​ത്രം 2019 ലെ ​ബെ​ർ​ലി​ൻ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ഗോ​ൾ​ഡ​ൻ ബെ​യ​ർ പു​ര​സ്കാ​രം നേ​ടി​യി​ട്ടു​ണ്ട് .ആ​ഫ്രി​ക്ക​ൻ സം​വി​ധാ​യ​ക​നാ​യ ലെ​മോ​ഹെ​ങ് ജെ​റ​മി​യ മോ​സ​സെ​യു​ടെ ദി​സ് ഈ​സ് നോ​ട്ട് എ ​ബെ​റി​യ​ൽ ബ​ട്ട് എ ​റെ​ക്സ്റേ​ഷ​ൻ എ​ന്ന ഇ​റ്റാ​ലി​യ​ൻ സി​നി​മ​യും മ​ത്സ​ര​ത്തി​നു​ണ്ട് . ബ​ഹ്മെ​ൻ ത​വോ​സി സം​വി​ധാ​നം ചെ​യ്ത ദ് ​നെ​യിം​സ് ഓ​ഫ് ദ് ​ഫ്ള​വേ​ഴ്സ് , ഹി​ലാ​ൽ ബൈ​ഡ്രോ​വി​ന്‍റെ ഇ​ൻ ബി​റ്റ്വീ​ൻ ഡൈ​യി​ങ്, ബ്ര​സീ​ലി​യ​ൻ സം​വി​ധാ​യ​ക​ൻ ജോ​ൻ പൗ​ലോ മി​റാ​ൻ​ഡ മ​രി​യ​യു​ടെ മെ​മ്മ​റി ഹൗ​സ്, ബ്ര​സീ​ലി​യ​ൻ ചി​ത്രം ഡ​സ്റ്റ​റോ, ഫ്ര​ഞ്ച് ചി​ത്രം ബൈ​ലീ​സ​വാ​ർ, ബേ​ർ​ഡ് വാ​ച്ചി​ങ്, റോം, ​പി​ദ്ര സൊ​ല എ​ന്നി​വ​യാ​ണ് മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലു​ള്ള മ​റ്റു ചി​ത്ര​ങ്ങ​ൾ.

സീ​റ്റ് റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ സി​നി​മ​ക​ളു​ടെ സീ​റ്റ് റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു. വെ​ബ്സൈ​റ്റ് വ​ഴി​യും ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യു​ടെ ആ​പ്പ് വ​ഴി​യു​മാ​ണ് റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ച​ത് . ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു ദി​വ​സം മു​ൻ​പ് റി​സ​ർ​വേ​ഷ​ൻ അ​നു​വ​ദി​ക്കും. രാ​വി​ലെ എ​ട്ട് മു​ത​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പ് വ​രെ സീ​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്യാം.

മു​ൻ​കൂ​ട്ടി സീ​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. സീ​റ്റ് ന​ന്പ​ർ ഇ​മെ​യി​ലാ​യും എ​സ്.​എം .എ​സ് ആ​യും ഡെ​ലി​ഗേ​റ്റു​ക​ൾ​ക്കു ല​ഭ്യ​മാ​ക്കും. തെ​ർ​മ​ൽ സ്കാ​നി​ങ്ങി​ന് ശേ​ഷം മാ​ത്ര​മേ ഡെ​ലി​ഗേ​റ്റു​ക​ൾ​ക്കു തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ.

വം​ശ​ഹ​ത്യ​യു​ടെ നേ​ർ​ക്കാ​ഴ്ച​യു​മാ​യി ക്വോ ​വാ​ഡി​സ്, ഐ​ഡ ഉ​ദ്ഘാ​ട​ന ചി​ത്രം

ജാ​സ്മി​ല സ​ബാ​നി​ക് സം​വി​ധാ​നം ചെ​യ്ത ബോ​സ്നി​യ​ൻ ചി​ത്രം ക്വോ ​വാ​ഡി​സ്, ഐ​ഡ? രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​കും. പ്രി​യ കോം​പ്ല​ക്സി​ൽ വൈ​കി​ട്ട് ആ​റി​ന് ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷ​മാ​വും ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ബോ​സ്നി​യ​ൻ വം​ശ​ഹ​ത്യ​യു​ടെ പി​ന്നാ​ന്പു​റ​ങ്ങ​ൾ പു​തി​യ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ ആ​വി​ഷ്ക​രി​ക്കു​ന്ന ചി​ത്രം അ​ന്താ​രാ​ഷ്ട്ര സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ഉ​ത്ഭ​വ​വും യു​ദ്ധ​ത്തി​ന്‍റെ അ​ർ​ത്ഥ​രാ​ഹി​ത്യ​വും അ​നാ​വ​ര​ണം ചെ​യ്യു​ന്നു.

സ്രെ​ബ്രെ​നി​ക്ക​യി​ലെ യു ​എ​ന്നി​ന്‍റെ വി​വ​ർ​ത്ത​ക​യാ​യ ഐ​ഡ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കു​ടും​ബ ജീ​വി​ത​ത്തെ ആ​ധാ​ര​മാ​ക്കി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ബ​ലാ​ൽ​സം​ഗം, ശി​രഛേ​ദം തു​ട​ങ്ങി വം​ശ​ഹ​ത്യ​യു​ടെ ഭീ​ക​ര​ത​യെ ഐ​ഡ​യു​ടെ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ ചി​ത്രം അ​നാ​വ​ര​ണം ചെ​യ്യു​ന്നു.

സെ​ർ​ബി​യ​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും അ​ക്ര​മാ​സ​ക്ത​മാ​യ സ്രെ​ബെ​നി​ക്ക കൂ​ട്ട​ക്കൊ​ല​യെ ആ​ധാ​ര​മാ​ക്കി രൂ​പ​പ്പെ​ടു​ത്തി​യ ഈ ​ചി​ത്രം ഇ​ത്ത​വ​ണ​ത്തെ ഓ​സ്കാ​ർ നോ​മി​നേ​ഷ​ൻ നേ​ടി​യി​രു​ന്നു. വെ​നീ​സ് ഉ​ൾ​പ്പ​ടെ വി​വി​ധ അ​ന്താ​രാ​ഷ്ട്ര മേ​ള​ക​ളി​ലും ക്വോ ​വാ​ഡി​സ്, ഐ​ഡ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി​യി​ട്ടു​ണ്ട്.

ന​ഷ്ട​സ്മ​ര​ണ​യി​ൽ ന​വ​ചി​ത്ര​ങ്ങ​ൾ

മ​ണ്‍ മ​റ​ഞ്ഞ പ​ത്ത് പ്ര​തി​ഭ​ക​ൾ​ക്ക് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള ആ​ദ​ര​മൊ​രു​ക്കും. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട കൊ​റി​യ​ൻ സം​വി​ധാ​യ​ക​നാ​യി​രു​ന്ന കിം ​കി ഡു​ക്ക്, അ​ർ​ജ​ന്‍റീ​നി​യ​ൻ സം​വി​ധാ​യ​ക​ൻ ഫെ​ർ​ണാ​ണ്ടോ സോ​ള​നാ​സ്, ഇ​ർ​ഫാ​ൻ ഖാ​ൻ , രാ​മ​ച​ന്ദ്ര​ബാ​ബു ,ഷാ​ന​വാ​സ് ന​ര​ണി​പ്പു​ഴ ,സൗ​മി​ത്ര ചാ​റ്റ​ർ​ജി , ഭാ​നു അ​ത്ത​യ്യ , സ​ച്ചി, അ​നി​ൽ നെ​ടു​മ​ങ്ങാ​ട് , ഋ​ഷി​ക​പൂ​ർ എ​ന്നീ പ്ര​തി​ഭ​ക​ൾ​ക്കാ​ണ് മേ​ള അ​ഭ്ര​പാ​ളി​യി​ൽ ആ​ദ​ര​മൊ​രു​ക്കു​ന്ന​ത് .

മാ​ജി​ക്ക​ൽ റി​യ​ലി​സ​ത്തി​ലൂ​ടെ ഋ​തു​ക്ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന കിം ​കി ഡു​ക്കി​ന്‍റെ സ്പ്രി​ങ്, സ​മ്മ​ർ, ഫാ​ൾ, വി​ന്‍റ​ർ ആ​ൻ​ഡ് സ്പ്രി​ങ് , ഫെ​ർ​ണാ​ണ്ടോ സോ​ള​നാ​സി​ന്‍റെ സു​ർ, മ​ല​യാ​ളി സം​വി​ധാ​യ​ക​രാ​യ സ​ച്ചി​യു​ടെ അ​യ്യ​പ്പ​നും കോ​ശി​യും, ഷാ​ന​വാ​സ് ന​ര​ണി​പ്പു​ഴ​യു​ടെ ക​രി എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് സം​വി​ധാ​യ​ക പ്ര​തി​ഭ​ക​ൾ​ക്ക് സ​മ​ർ​പ്പ​ണ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് . യു​വ ന​ട​നാ​യി​രു​ന്ന അ​നി​ൽ നെ​ടു​മ​ങ്ങാ​ടി​ന്‍റെ മി​ക​ച്ച പ്ര​ക​ട​നം ഉ​ൾ​പ്പെ​ട്ട മ​ല​യാ​ള ചി​ത്ര​മാ​ണ് അ​യ്യ​പ്പ​നും കോ​ശി​യും.

ഛായാ​ഗ്രാ​ഹ​ക​ൻ കെ ​രാ​മ​ച​ന്ദ്ര​ബാ​ബു​വി​നോ​ടു​ള്ള ആ​ദ​ര​മാ​യാ​ണ് അ​ഗ്ര​ഹാ​ര​ത്തി​ൽ ക​ഴു​തൈ എ​ന്ന ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. 125 ലേ​റെ മ​ല​യാ​ള​ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ്വ​ഹി​ച്ച അ​ദ്ദേ​ഹം ത​മി​ഴ്, തെ​ലു​ഗു,ഹി​ന്ദി, അ​റ​ബി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലെ ചി​ത്ര​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ബം​ഗാ​ളി ന​ട​നാ​യ സൗ​മി​ത്ര ചാ​റ്റ​ർ​ജി​യു​ടെ സ്മ​ര​ണ​യ്ക്ക​യാ​ണ് സ​ത്യ​ജി​ത്ത് റേ​യു​ടെ ചാ​രു​ല​ത എ​ന്ന ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഇ​ർ​ഫാ​ൻ ഖാ​ൻ അ​ഭി​ന​യി​ച്ച കി​സ്‌​സ, ഋ​ഷി ക​പൂ​ർ അ​ഭി​ന​യി​ച്ച അ​നു​ഭ​വ് സി​ൻ​ഹ ചി​ത്രം മു​ൽ​ക് എ​ന്നി​വ​യും ഈ ​വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും .വ​സ്ത്രാ​ല​ങ്കാ​ര രം​ഗ​ത്തെ പ്ര​തി​ഭ ഭാ​നു അ​ത്ത​യ്യ​യോ​ടു​ള്ള ആ​ദ​ര​വാ​യി നാ​ഗ​രി​ക് എ​ന്ന ചി​ത്ര​മാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

ലീ ​ചാ​ങ്ഡോം​ഗി​ന്‍റെ മൂ​ന്ന് സ​സ്പെ​ൻ​സ് ചി​ത്ര​ങ്ങ​ൾ

ദ​ക്ഷി​ണ കൊ​റി​യ​ൻ സം​വി​ധാ​യ​ക​ൻ ലീ ​ചാ​ങ് ഡോം​ഗി​ന്‍റെ മൂ​ന്ന് വി​സ്മ​യ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വം വേ​ദി​യാ​കും . മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള ഓ​സ്കാ​ർ നോ​മി​നേ​ഷ​ൻ നേ​ടി​യ ബേ​ണിം​ഗ്, വെ​നീ​സ് ച​ല​ച്ചി​ത്ര​മേ​ള​യി​ൽ സി​ൽ​വ​ർ ല​യ​ണ്‍ നേ​ടി​യ ഒ​യാ​സി​സ്, പോ​യ​ട്രി എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് റെ​ട്രോ​സ്പെ​ക്ടീ​വ് വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. കു​റ്റ​കൃ​ത്യ​ത്തി​ൽ നി​ന്നും കൊ​ച്ചു​മ​ക​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന അ​ൽ​ഷി​മേ​ഷ്സ് ബാ​ധി​ത​യാ​യ മു​ത്ത​ശ്ശി​യു​ടെ ക​ഥ​യാ​ണ് പോ​യ​ട്രി എ​ന്ന ചി​ത്രം പ്ര​മേ​യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 2020ലെ ​കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള പു​ര​സ്കാ​രം ഈ ​ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. നി​ഗൂ​ഢ​ത, പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ വേ​ദ​ന​ക​ൾ തു​ട​ങ്ങി​യ​വ പ്ര​മേ​യ​മാ​ക്കു​ന്ന ലീ ​ചി​ത്ര​ങ്ങ​ൾ കൊ​റി​യ​ൻ ജ​ന​പ്രി​യ ചി​ത്ര​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത് .