വാ​ൽ​പ്പാ​റ​യി​ലെ പു​തി​യ ബോ​ട്ട് ഹൗ​സ് തു​റ​ന്നു
Saturday, February 27, 2021 11:47 PM IST
കോ​യ​ന്പ​ത്തൂ​ർ : വാ​ൽ​പ്പാ​റ​യി​ൽ പു​തു​താ​യി നി​ർ​മ്മി​ച്ച ബോ​ട്ട് ഹൗ​സ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വാ​ൽ​പ്പാ​റ​യി​ൽ ടൂ​റി​സം വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എം​എ​ൽ​എ ക​സ്തൂ​രി വാ​സു​വി​ന്‍റെ പ​രി​ശ്ര​മ​ഫ​ല​മാ​യി സ്റ്റാ​ൻ​മോ​റി​ൽ ബോ​ട്ട് ഹൗ​സ് നി​ർ​മ്മാ​ണം തു​ട​ങ്ങി​യ​ത്.

ഈ ​നി​ല​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ബോ​ട്ട് ഹൗ​സ് ഇ​ന്ന് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. വാ​ൽ​പ്പാ​റ മു​നി​സി​പ്പാ​ലി​റ്റി ഓ​ഫീ​സ​ർ ഡോ.​പ​വ​ൻ രാ​ജ് ബോ​ട്ട് ഹൗ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ക​ര​ണ സം​ഘം ഡ​യ​റ​ക്ട​ർ ഹ​മീ​ദ്, അ​സി.​ഡ​യ​റ​ക്ട​ർ മ​യി​ൽ ഗ​ണേ​ശ​ൻ, ഓ​ഫീ​സ​ർ ന​ഞ്ചു​ണ്ട​ൻ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.