മൂ​ന്നു പ​ഞ്ചാ​യ​ത്ത് സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു
Saturday, February 27, 2021 11:48 PM IST
വ​ണ്ടി​ത്താ​വ​ളം: പെ​രു​മാ​ട്ടി​യി​ൽ കു​ടി​വെള്ള ​പ​ദ്ധ​തി​ക്ക് പൈ​പ്പി​ട​ൽ യു​ദ്ധ​കാ​ല​ടി സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ് .ന​ല്ലേ​പ്പി​ള്ളി ,പെ​രു​മാ​ട്ടി. പ​ട്ട​ഞ്ചേ​രി സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ ​പ​തി​നാ​ലു​കോ​ടി​ ചി​ല​വി​ലാ​ണ് നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന​ത്.​പെ​രു​മാ​ട്ടി പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്ക​ൾ​ക്ക് കു​ടി​വെള്ള ​വി​ത​ര​ണ​ത്തി​നാ​യി ക​ന്നി​മാ​രിയി​ൽ വ​ൻ​കി​ട ടാ​ങ്ക് നി​ർ​മ്മാ​ണ​വും ന​ട​ന്നു വ​രുന്നു​. മൊ​ത്തം 440 കി​ലോ​മീ​റ്റ​ർ ദൂ​ര​പരി​ധി​യി​ണ് വി​വി​ധ വ​ലി​പ്പ​ത്തി​ലു​ള്ള പൈ​പ്പു​ക​ൾ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്നത്. ​

ഈ വ​ർ​ഷം ഡി​സം​ബ​റി​ൽ ക​മ്മീ​ഷ​ൻ ചെ​യ്യാ​വു​ന്ന വി​ധ​ത്തി​ൽ നി​ർ​മ്മാ​ണം ന​ട​ന്നു വ​രി​ക​യാ​ണ്. ഗാ​ർ​ഹി​ക ഉ​പ​ഭോ ക്താ​ക്ക​ൾ​ക്ക് യാ​തൊ​രു സാ​ന്പ​ത്തി​ക ബാ​ദ്ധ്യ​ത ഉ​ണ്ടാ​വാ​ത്ത വി​ധം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​ട്ടാ​ണ് ക​ണ​ക്ഷൻ ന​ൽ​കു​ന്ന​ത്. പൈ​പ്പി​ട​ൽ മ​റ്റും ക​ണ​ക്ഷൻ ​ന​ൽ​കു​ന്ന​തോ​ടെ മു​ന്നു പ​ഞ്ചാ​യ​ത്തുകളി​ൽ ഭൂ​രി​പ​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ളം നി​ർ​ലോ​ഭം എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ആ​ളി​യാ​റി​ൽ നി​ന്നും മൂ​ല​ത്തറ ​റ​ഗു​ലേ​റ്റ​റി​ലേ​ക്ക് ആ​വ​ശ്യ​ത്തി​നു വെ​ള്ളം എ​ത്തു​ന്നു​ണ്ട്. വ​ല​തു ഇ​ട​തു​കനാ​ലു​ക​ളി​ൽ സ​മ​യോ​ചി​ത​മാ​യി ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​ൽ വീ​ട്ടു​കിണ​റു​ക​ൾ കി​ണ​റു​ക​ൾ ,കു​ള​ങ്ങ​ൾ മ​റ്റു ജ​ല​സം​ഭ​ര​ണി​ക​ളും റീ​ചാ​ർ​ജ് ഉ​ണ്ടാ​യി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. നി​ർ​ദി​ഷ്ട സ​മ​യ​ത്ത് നി​ർ​മ്മാ​ണ പ്ര​വ​ർത്തി​ക​ൾ പൂ​ർ​ത്തി​യാ​വു​ന്ന​തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.