തിരുപ്പൂരിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി മ​രിച്ചു
Tuesday, March 2, 2021 10:09 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ ത​മി​ഴ്നാ​ട് തി​രു​പ്പൂ​രി​ൽ ഇ​ന്ന​ലെ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് പെ​രി​ന്പ​ടാ​രി സ്വ​ദേ​ശി തു​ന്പ​ക്കു​ഴി​യി​ൽ ബ​ഷീ​റി​ന്‍റെ മ​ക​ൻ ടി.​കെ.​ഷ​ഹീ​ർ (29) മ​ര​ണ​പ്പെ​ട്ടു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലാ​ണ്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പ് ബ​സിൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ അ​വി​നാ​ശി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും മരണം സംഭവിച്ചു.