കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം ലൊക്കേഷനായി സിനിമാ ഷൂട്ടിംഗ്
Thursday, March 4, 2021 11:51 PM IST
മം​ഗ​ലം​ഡാം: കാ​ട്ടാ​റു​ക​ളു​ടെ സം​ഗ​മ​ഭൂ​മി​ക​യാ​യ ക​ട​പ്പാ​റ​ക്ക​ടു​ത്തെ ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം ലൊ​ക്കേ​ഷ​നാ​യി ബി​ഗ് ബ​ജ​റ്റ് സി​നി​മ​യാ​യ പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ ഡ്രീം ​പ്രൊ​ജ​ക്ട് എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ട് എ​ന്ന സി​നി​മ വ​ലി​യൊ​രു താ​ര പ​ട​യോ​ടെ​യാ​ണ് തു​ട​ക്കം കു​റി​ച്ചി​ട്ടു​ള്ള​ത്. പാ​ട്ട് ഉ​ൾ​പ്പെ​ടെ കു​റ​ച്ച് രം​ഗ​ങ്ങ​ളാ​ണ് ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴെ ചി​ത്രീ​ക​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ പ​റ​ഞ്ഞു. പാ​ല​ക്കാ​ടും ആ​ല​പ്പു​ഴ​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും ലൊ​ക്കേ​ഷ​നു​ണ്ട്. ആ​റാ​ട്ടു​പ്പു​ഴ വേ​ലാ​യു​ധ പ​ണി​ക്ക​രു​ടെ ക​ഥ പ​റ​യു​ന്ന​താ​ണ് സി​നി​മ. അ​ച്ചി​പ്പു​ട​വ സ​മ​ര​വും മൂ​ക്കു​ത്തി സ​മ​ര​വും ന​ട​ത്തി പ്ര​സി​ദ്ധ​നാ​യ ന​വോ​ത്ഥാ​ന നാ​യ​ക​നാ​ണ് വേ​ലാ​യു​ധ​പ​ണി​ക്ക​ർ.

ത​സ്ക​ര​വീ​ര​ൻ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യും മാ​റു​മ​റ​യ്ക്ക​ൽ സ​മ​ര നാ​യി​ക ന​ങ്ങേ​ലി​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന സി​നി​മ​യി​ൽ സി​ജു വി​ൽ​സ​നാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ചെ​ന്പ​ൻ ബി​ജു​വാ​ണ് കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പു​തു​മു​ഖ​ന​ടി ക​യാ​ദു​വാ​ണ് ന​ങ്ങേ​ലി. അ​നൂ​പ് മേ​നോ​ൻ ,സു​രേ​ഷ് കൃ​ഷ്ണ, സു​ധീ​ർ ക​ര​മ​ന, അ​ല​ൻ​സി​യ​ർ, സ്ഫ​ടി​കം ജോ​ർ​ജ് തു​ട​ങ്ങി വ​ലി​യൊ​രു താ​ര നി​ര ത​ന്നെ​യു​ണ്ട് ചി​ത്ര​ത്തി​ൽ. ഗോ​കു​ലം ഗോ​പാ​ല​നാ​ണ് പ്രൊ​ഡ്യൂ​സ​ർ.അ​ധി​ക​മാ​രും അ​റി​യാ​തി​രു​ന്ന ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം സി​നി​മ ലൊ​ക്കേ​ഷ​നാ​യ​തോ​ടെ ഇ​നി പ്ര​സി​ദ്ധ​മാ​കും.

വ​ന​ത്തി​നു​ള​ളി​ലു​ള്ള ത​ളി​ക ക​ല്ല് ആ​ദി​വാ​സി കോ​ള​നി വ​ഴി​യി​ലെ കാ​ട്ടാ​റു​ക​ളും കാ​ട്ടു​ചോ​ല​ക​ളും ക​യ​ങ്ങ​ളു​മെ​ല്ലാം സി​നി​മ​യി​ൽ മി​ന്നി മ​റ​യു​ന്പോ​ൾ ക​ട​പ്പാ​റ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും കൂ​ടു​ത​ൽ അ​റി​യ​പ്പെ​ടു​ന്ന മ​ല​യോ​ര​മാ​യി മാ​റും. ആ​ദ്യ​മാ​യാ​ണ് മു​ൻ​നി​ര സം​വി​ധാ​യ​ക​രു​ടെ സി​നി​മ ലൊ​ക്കേ​ഷ​നാ​യി ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം മാ​റു​ന്ന​തെ​ന്ന് ജ​ല​പാ​ത​ത്തി​ന് മു​ക​ളി​ലെ താ​മ​സ​ക്കാ​ര​നാ​യ കൊ​ട്ടാ​ര​ത്തി​ൽ ജെ​യിം​സ് പ​റ​ഞ്ഞു. സി​നി​മ പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ട് പ്ര​ദേ​ശം മു​ഴു​വ​ൻ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

വാ​ഹ​ന​ങ്ങ​ളും ഷൂ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ളു​മാ​യി ബി​ഗ് ബ​ജ​റ്റ് സി​നി​മ​യു​ടെ എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളു​മു​ണ്ട്. സി​നി​മ ചി​ത്രീ​ക​ര​ണം കാ​ണാ​നും നി​ര​വ​ധി ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്.