പോ​ത്തം​തോ​ട് കാ​ട്ടു​ചോ​ല​ക്ക് കു​റു​കെ നി​ർ​മ്മി​ക്കു​ന്ന പാ​ല​ത്തിന്‍റെ നി​ർ​മ്മാ​ണം ഊർജിതം
Sunday, March 7, 2021 12:08 AM IST
മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​ക്ക​ടു​ത്ത് വ​ന​ത്തി​ന​ക​ത്തെ ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി വ​ഴി​യി​ൽ പോ​ത്തം​തോ​ട് കാ​ട്ടു​ചോ​ല​ക്ക് കു​റു​കെ നി​ർ​മ്മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. പാ​ല​ത്തി​നാ​യു​ള്ള ര​ണ്ട് തൂ​ണു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​യി.
നാ​ല് തൂ​ണു​ക​ളി​ൽ മ​റ്റു ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ പ​ണി​ക​ൾ ന​ട​ന്നു​വ​രു​ന്നു. കോ​ള​നി വ​ഴി​യി​ലെ കു​ത്ത​നെ​യു​ള്ള ക​യ​റ്റം കു​റ​ക്കു​ന്ന വി​ധം ചെ​രി​ഞ്ഞ നി​ല​യി​ലാ​ണ് പാ​ലം നി​ർ​മ്മി​ക്കു​ന്ന​ത്.26 മീ​റ്റ​ർ നീ​ളം വ​രു​ന്ന​താ​ണ് പാ​ലം . മൂ​ന്ന​ര മീ​റ്റ​ർ ഉ​യ​ര​വും അ​തി​ൽ കൂ​ടു​ത​ൽ വീ​തി​യും പാ​ല​ത്തി​നു​ണ്ടാ​കും.

കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ കാ​ല​ത്തെ കോ​ള​നി​ക്കാ​രു​ടെ ആ​വ​ശ്യ​മാ​യി​രു​ന്നു പോ​ത്തം തോ​ട്ടി​ൽ കാ​ട്ടു​ചോ​ല​ക്ക് കു​റു​കെ വാ​ഹ​നം പോ​കാ​വു​ന്ന പാ​ലം വേ​ണ​മെ​ന്ന​ത്. ഉ​ൾ​ക്കാ​ടു​ക​ളി​ൽ പ​ല​യി​ട​ത്താ​യി താ​മ​സി​ച്ചി​രു​ന്ന ഇ​വ​ർ ത​ളി​ക​ക​ല്ല് വ​ന​ത്തി​ൽ ഒ​ന്നി​ച്ചു​ള്ള താ​മ​സം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ആ​ദി​വാ​സി​ക​ൾ പു​റം ലോ​ക​വു​മാ​യി കൂ​ടു​ത​ൽ ബ​ന്ധ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​ത്.​

പാ​ല​മി​ല്ലാ​തെ മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ ര​ണ്ട് മൂ​ന്ന് മാ​സം ഇ​വ​ർ ഒ​റ്റ​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്. ചി​കി​ത്സ പോ​ലും മു​ട​ങ്ങു​ന്ന സ്ഥി​തി വ​ന്നു. കു​ട്ടി​ക​ളു​ടെ പ​ഠ​നം, വ​ന​വി​ഭ​വ​ങ്ങ​ൾ പു​റ​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​മെ​ല്ലാം നി​റ​ഞ്ഞൊ​ഴു​കു​ന്ന കാ​ട്ടു​ചോ​ല ത​ട​സ​ങ്ങ​ളാ​യി.

പാ​ലം ഇ​ല്ലാ​തെ ഉ​റ​പ്പു​ള്ള വീ​ട് നി​ർ​മ്മാ​ണ​വും ന​ട​ന്നി​ല്ല. വീ​ട് നി​ർ​മ്മാ​ണ സാ​ധ​ന​ങ്ങ​ൾ കോ​ള​നി​യി​ൽ എ​ത്തി​ക്കാ​നാ​കാ​തെ ത​ട്ടി​ക്കൂ​ട്ട് വീ​ടു​ക​ളാ​ണ് ഇ​ട​ക്കി​ടെ നി​ർ​മ്മി​ച്ചി​രു​ന്ന​ത്. കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് കോ​ള​നി​യി​ൽ വി​ക​സ​ന വെ​ളി​ച്ചം എ​ത്തു​ന്ന​ത്.​

കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യി.57 കു​ടും​ബ​ങ്ങ​ളു​ള്ള​തി​ൽ 40 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വീ​ട് നി​ർ​മ്മാ​ണം ന​ട​ന്നു വ​രി​ക​യാ​ണ്. കു​ടി​വെ​ള​ള​ത്തി​നും പ​ദ്ധ​തി​യു​ണ്ട്. അ​ങ്ക​ണ​വാ​ടി​യും നി​ർ​മ്മി​ക്കും.

മി​ക​ച്ച​ത​ല്ലെ​ങ്കി​ലും ക​മ്മ്യൂ​ണി ഹാ​ളി​ന്‍റെ നി​ർ​മ്മാ​ണ​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ര​ണ്ട് പ​തി​റ്റാ​ണ്ട് മു​ന്പ് ന​ട​ക്കേ​ണ്ട വി​ക​സ​ന​മെ​ല്ലാം ഇ​പ്പോ​ൾ കോ​ട​തി ഇ​ട​പ്പെ​ട്ട​തോ​ടെ ആ​റു മാ​സം കൊ​ണ്ട് പു​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യം വെ​ച്ചാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്.