പെ​ൻ​ഷ​ൻ കു​ടി​ശി​ക ന​ൽ​ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, March 7, 2021 12:22 AM IST
പാ​ല​ക്കാ​ട്: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഹ​രി​യാ​ന​യി​ലാ​യി​രു​ന്ന മു​തി​ർ​ന്ന പൗ​ര​ന് ല​ഭി​ക്കേ​ണ്ട ദേ​ശീ​യ വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ന്‍റെ കു​ടി​ശി​ക എ​ത്ര​യും വേ​ഗം പ​രാ​തി​ക്കാ​ര​ന് ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ല​ക്കി​ടി പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ.​ബീനാ​കു​മാ​രി ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ഏ​ഴ് മാ​സ​ത്തെ പെ​ൻ​ഷ​ൻ കു​ടി​ശി​ക കി​ട്ടാ​നു​ണ്ടെ​ന്നാ​ണ് ല​ക്കി​ടി സ്വ​ദേ​ശി ജ​യ​പ്ര​കാ​ശ് ബാ​ല​കൃ​ഷ്ണ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ക​മ്മീ​ഷ​ൻ ല​ക്കി​ടി പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി. 2019 വ​രെ പ​രാ​തി​ക്കാ​ര​ൻ പെ​ൻ​ഷ​ൻ വാ​ങ്ങി​യി​ട്ടു​ണ്ട്. 2019 ഒ​ക്ടോ​ബ​ർ മു​ത​ൽ 2020 ഏ​പ്രി​ൽ വ​രെ പ​രാ​തി​ക്കാ​ര​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ധ​ന​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ കു​ടി​ശി​ക അ​നു​വ​ദി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ലോ​ക്ക് ഡൗ​ണ്‍ ആ​യ​തു കൊ​ണ്ടാ​ണ് ത​നി​ക്ക് ഹ​രി​യാ​ന​യി​ൽ ത​ങ്ങേ​ണ്ടി വ​ന്ന​തെ​ന്ന രേ​ഖ പ​രാ​തി​ക്കാ​ര​ൻ ക​മ്മീ​ഷ​നി​ൽ ഹാ​ജ​രാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ടി​ശി​ക അ​നു​വ​ദി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.