പൊ​ക്കു​ന്നി​യി​ൽ ഇ​ല​ക്ട്രി​ക് ലൈ​നി​ൽ​വ​നി​ന്നും തീ​പ്പി​ടി​ച്ച് വൈ​ക്കോ​ൽ​ലോ​റി ക​ത്തി​ന​ശി​ച്ചു
Monday, March 8, 2021 12:32 AM IST
കൊ​ല്ല​ങ്കോ​ട്: വ​ട​വ​ന്നൂ​രി​നു സ​മീ​പം വ​യ്ക്കോ​ൽ നി​റ​ച്ച ലോ​റി​യ്ക്കു തീ​പി​ടി​ച്ച് നാ​ലു ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നു പൊ​ക്കു​ന്നി​യി​ലാ​ണ് സം​ഭ​വം. റോ​ഡ​ഡ​രി​കി​ലെ വൈ​ദ്യു​തി ലൈ​നി​ൽ​ത​ട്ടി തീ​പ്പൊ​രി വീ​ണാ​ണ് വ​യ്ക്ക​ൽ ക​ത്തി​യ​ത്. കൊ​ല്ല​ങ്കോ​ട്, ചി​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ ര​ണ്ട് ഫ​യ​ർ യു​ണി​റ്റ് എ​ത്തി തീ ​അ​ണ​ച്ചെ​ങ്കി​ലും ഇ​തി​ന​കം വ​യ്ക്കോ​ലും ലോ​റി​യും ക​ത്തി​ന​ശി​ച്ചു. മ​ല​പ്പു​റം കാ​ര​ക്കു​ന്ന് ചെ​റു​പ​ള്ളി പ​ന്ത​പ്പാ​ട് ഇ​സ്മാ​യി​ലി​ന്‍റെ കെ.​എ​ൽ 7 എ ​ജി 6075 ബ​ൻ​സ് ലോ​റി​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. പൊ​ക്കു​ന്നി​യി​ൽ നി​ന്നും വ​ട​ക​ര​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു വ​യ്ക്കോ​ൽ. കൊ​ല്ല​ങ്കോ​ട് എ​സ് ടി ​ഒ ര​മേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യിരുന്നു ര​ക്ഷാ​പ്രവ​ർ​ത്ത​നം.