സർവേ നടത്താതെ ആ​ല​ത്തൂ​ർ റെയ്ഞ്ചിൽ ജണ്ട നി​ർ​മാ​ണ​ം
Monday, March 8, 2021 12:32 AM IST
വ​ട​ക്ക​ഞ്ചേ​രി :ആ​ല​ത്തൂ​ർ വ​നം റെ​യ്ഞ്ചി​ൽ നോ​ട്ടി​ഫി​ക്കേ​ഷ​ന് വി​രു​ദ്ധ​മാ​യും സ​ർ​വ്വെ ന​ട​ത്താ​തെ​യും റെ​യി​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ കൃ​ഷി​ഭൂ​മി​ക​ളി​ൽ ജണ്ട​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തി​ൽ വ്യാ​പ​ക​മാ​യ അ​ഴി​മ​തി​യെ​ന്ന് നാ​ട്ടു​കാ​ർ .
ഇ​തു സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ വ​നം വ​കു​പ്പ് മ​ന്ത്രി​യ്ക്കും മു​തി​ർ​ന്ന വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കി.
ഭൂ​മി​ക​ളു​ടെ അ​ള​വ് സം​ബ​ന്ധി​ച്ച് യാ​തൊ​രു അ​റി​വും ഇ​ല്ലാ​ത്ത ക​രാ​റു​കാ​രും തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് തോ​ന്നു​ന്ന ഇ​ട​ങ്ങ​ളി​ൽ ജ​ണ്ട​ക​ൾ സ്ഥാ​പി​ക്കു​ന്നു.
ജണ്ട​ക​ൾ ത​മ്മി​ൽ പ​ല​യി​ട​ത്തും നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കു​ന്നി​ല്ല . മാ​ത്ര​മ​ല്ല ചി​ല​യി​ട​ങ്ങ​ളി​ൽ നാ​ലും അ​ഞ്ചും ജണ്ട​ക​ൾ അ​ടു​ത്ത​ടു​ത്ത് തൂ​ണു​പോ​ലെ നി​ർ​മ്മി​ച്ചു​വെ​ക്കു​ന്നു​ണ്ട്.
യാ​തൊ​രു നി​ല​വാ​ര​വും ഇ​ല്ലാ​ത്ത രീ​തി​യി​ലാ​ണ് ജ​ണ്ട​ക​ൾ നി​ർ​മ്മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ജെ​ണ്ട​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു ചു​റ്റു​പാ​ടു​മു​ള്ള മ​ട്ടി​ക്ക​ല്ലു​ക​ൾ അ​ടു​ക്കി മ​ണ്ണും ചെ​ളി​യും നി​റ​ച്ച് പു​റ​ത്ത് സി​മി​ന്‍റ് പൂ​ശി​യാ​ണ് ജെ​ണ്ട​ക​ൾ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് . ഇ​ങ്ങ​നെ നി​ർ​മ്മി​ക്കു​ന്ന ജണ്ട​ക​ൾ​ക്ക് ഏ​റി​യാ​ൽ ര​ണ്ടാ​യി​രം രൂ​പ​യി​ൽ കൂ​ടു​ത​ൽ നി​ർ​മ്മാ​ണ ചി​ല​വ് വ​രു​ന്നി​ല്ല .
എ​ന്നാ​ൽ അ​തി​ന്‍റെ നാ​ലി​ര​ട്ടി​യി​ൽ അ​ധി​കം തു​ക വ​നം​വ​കു​പ്പ് വ​ക​യി​രു​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം . ജണ്ട നി​ർ​മ്മാ​ണ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് ര​ണ്ട് ത​ര​ത്തി​ലു​ള്ള ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് .
ഒ​ന്ന് നി​ശ്ചി​ത അ​ക​ല​മോ വ്യ​വ​സ്ഥ​യോ പാ​ലി​ക്കാ​ത്ത​തി​നാ​ൽ ആ​വ​ശ്യ​ത്തി​ല​ധി​കം ജണ്ട​ക​ൾ ഇ​ടു​ന്നു .
ഓ​രോ ജണ്ട​യ്ക്കും നി​ർ​മ്മാ​ണ ചെ​ല​വി​ന്‍റെ പ​ല മ​ട​ങ്ങ് വ​ക​യി​രു​ത്തി ത​ട്ടി​യെ​ടു​ക്കു​ന്നു . ഇ​ത് സ​ർ​ക്കാ​രി​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത് . ജ​ണ്ട നി​ർ​മ്മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വീ​ഴി​മ​ല​യി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന അ​കി​ൽ മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​ത് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് സ്ഥി​ര​മാ​യി മു​റി​ച്ചു​ക​ട​ത്തു​ന്ന​ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​വാ​ദ​ത്തോ​ടു കൂ​ടി​യാ​ണ്. അ​കി​ലി​നു പു​റ​മെ മ​റ്റ് മ​ര​ങ്ങ​ളും മു​റി​ച്ചു​ക​ട​ത്തു​ന്നു​ണ്ട്.​
ജണ്ട നി​ർ​മ്മാ​ണ​വു​മാ​യി എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ അ​കി​ൽ മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ര​ഹ​സ്യ​മാ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ജെ​ണ്ട നി​ർ​മ്മാ​ണ ക​രാ​റു​കാ​ർ​ക്കോ തൊ​ഴി​ലാ​ളി​ക​ൾ​ക്കോ മ​രം​മു​റി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വും ഇ​ല്ലെ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ അ​വ​രു​ടെ സ്ഥി​രം ആ​ളു​ക​ളാ​ണ് മ​രം​മു​റി​ച്ച് ക​ട​ത്തി​യ​ത് എ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​ത്ത കൃ​ഷി​ക്കാ​രു​ടെ കൃ​ഷി​ഭൂ​മി​യി​ൽ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​ര​വ​രു​ടെ മ​നോ​ധ​ർ​മ്മ​ത്തി​ന​നു​സ​രി​ച്ചും യാ​തൊ​രു രേ​ഖ​ക​ളു​ടെ​ പി​ൻ​ബ​ലം കൂ​ടാ​തെ ഇ​പ്ര​കാ​രം പ​ല സ്ഥ​ല​ങ്ങ​ളി​ലും ജ​ണ്ട​ക​ൾ നി​ർ​മ്മി​ച്ചു വ​രു​ന്ന​ത് . പ​ല​യി​ട​ങ്ങ​ളി​ലും ഫ്ല​യിം​ങ്ങ് സ്ക്വാ​ഡി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി നി​ർ​ദ്ദി​ഷ്ട ഗു​ണ​നി​ല​വാ​ര​ത്തി​ലോ അ​ള​വു​ക​ളി​ലോ അ​ല്ല ജണ്ട നി​ർ​മ്മാ​ണം എ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെന്നാ​ണ് സൂ​ച​ന.