കോയന്പത്തൂരിൽ കോവിഡ് ബാധിതരിൽ വർധന
Monday, March 8, 2021 12:34 AM IST
കോ​യ​ന്പ​ത്തൂ​ർ: ജി​ല്ല​യി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും വ​ർ​ധ​ന​വ്.​ ശ​ര​വ​ണാം പ​ട്ടി, തു​ടി​യ​ല്ലൂ​ർ, സൂ​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ​ർ​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്.’​ശ​ര​വ​ണാം​പ്പ​ട്ടി, സൂ​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ടോ​ളം പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ മു​ത​ൽ ന​വം​ന്പ​ർ വ​രെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.​പി​ന്നീ​ട് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​യാ​ൻ തു​ട​ങ്ങി. ഈ ​നി​ല​യി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.​ ജ​ന​ങ്ങ​ളു​ടെ അ​ശ്ര​ദ്ധ​യാ​ണ് രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണം എ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​പൊ​തു സ്ഥ​ല​ങ്ങ​ൾ, പൊ​തു​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ ക​രു​ത​ലോ​ടെ​യി​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.