നെന്മാറയിൽ ഓ​ണ​ക്കാ​ല പ​ച്ച​ക്ക​റി കൃ​ഷി​ക്കു തു​ട​ക്ക​ം
Saturday, April 10, 2021 12:30 AM IST
നെന്മാ​റ: ഓ​ണ​ക്കാ​ല പ​ച്ച​ക്ക​റി കൃ​ഷി പ​ണി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.​

നെന്മാറ, വി​ത്ത​ന​ശ്ശേ​രി, പ​ല്ലാ​വൂ​ർ ,അ​യി​ലൂ​ർ, പാ​ളി​യ​മം​ഗ​ലം, തി​രു​വ​ഴി​യാ​ട്, ക​രി​ങ്കു​ളം, ക​രി​ന്പാ​റ, എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പ​ച്ച​ക്ക​റി കൃ​ഷി പ​ണി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ ഉ​റു​തു മ​റി​ച്ച് കാ​ലി​വ​ളം, ജൈ​വ​വ​ളം, ചു​ണ്ണാ​ന്പ് എ​ന്നി​വ ചേ​ർ​ത്ത് പ്ര​ത്യേ​ക​രീ​തി​യി​ൽ ത​ട​മെ​ടു​ത്ത് വെ​ള്ള​ത്തിെ​ൻ​റ നീ​രൊ​ഴു​ക്ക് ഇ​ല്ലാ​താ​ക്കു​ന്ന രീ​തി​യി​ലാ​ണ് തൈ​ക​ൾ വ​ള​ർ​ത്തു​ന്ന​ത്.

വി​പ​ണി​യി​ൽ ആ​ദ്യ​മെ​ത്തു​ന്ന വ​യ​ക്ക് മി​ക​ച്ച വി​ല ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ . ഇ​ട​വി​ള​ക​ളാ​യി ചീ​ര,മു​ള​ക്, വ​ഴു​ത​ന എ​ന്നീ തൈ ​ചെ​ടി​ക​ളും ന​ട്ടു​പി​ടി​പ്പി​ക്കു​ന്നു​മു​ണ്ട്.​

പ്ര​ധാ​ന കൃ​ഷി​യാ​യ പാ​വ​ൽ, പ​യ​ർ എ​ന്നി​വ​യു​ടെ മി​ക​ച്ച ഉ​ത്പാ​ത​ന ശേ​ഷി​യു​ള്ള ന​ല്ല​യി​നം വി​ത്തു​ക​ൾ ശേ​ഖ​രി​ച്ച് ത​ട​ങ്ങ​ളി​ൽ ത​ന്നെ മു​ള​പ്പി​ച്ചെ​ടു​ക്കു​ന്നു. ശേ​ഷം ചെ​ടി​ക​ൾ പ​ട​ന്നു ക​യ​റു​ന്ന​തി​നു വേ​ണ്ട പ​ന്ത​ലു​ക​ൾ ഒ​രു​ക്കു​ന്ന​ത്തി​ര​ക്കി​ല്ലാ​ണ് ക​ർ​ഷ​ക​ർ.

ഇ​ട മ​ഴ​യാ​യി വേ​ന​ൽ​മ​ഴ ല​ഭി​ക്കാ​ത്ത​ത് ക​ർ​ഷ​കെ​രെ ആ​ശ​ങ്ക ആ​ക്കി​യി​രി​ക്കു​ന്നു. വി​പ​ണി​യി​ൽ ഉ​യ​ർ​ന്ന വി​ല ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി പൂ​ർ​ണ​മാ​യും ജൈ​വ രീ​തി​യി​ൽ കൃ​ഷി ചെ​യ്യു​ന്ന​തി​നും ത​യ്യാ​റാ​യി പ​ല ക​ർ​ഷ​ക​രും മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ട്.

ക​ർ​ഷ​ക​ർ​ക്ക് സ​മ​യ​ങ്ങ​ളി​ൽ വേ​ണ്ടു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. സ്വ​ന്ത​മാ​യു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യു​ന്ന​വ​രു​ണ്ടെ​ങ്കി​ലും പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്യു​ന്ന​വ​രാ​ണ് ഏ​റെ​യും.
ഏ​ക്ക​റൊ​ന്നി​നു നാ​ൽ​പ്പ​തി​നാ​യി​രം മു​ത​ൽ നാ​ൽ​പ​ത്ത​ഞ്ചാ​യി​രം രൂ​പ വ​രെ പാ​ട്ടം ന​ൽ​കു​ന്ന​വ​രും ഉ​ണ്ട്.

തൃ​ശൂ​ർ, പ​റ​വൂ​ർ, എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കാ​ണ് ഏ​റി​യ പ​ങ്കും പ​ച്ച​ക്ക​റി​ക​ൾ ക​യ​റ്റി പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ അ​യി​ലൂ​ർ, പാ​ളി​യ​മം​ഗ​ലം, ക​രി​ങ്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ദി​നം​പ്ര​തി അ​ഞ്ചു ലോ​ഡ്പ​ച്ച​ക്ക​റി വ​രെ കൊ​ണ്ടു പോ​യി​രു​ന്നു.