ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ൽ ഭൂ​സ​മ​രം ക​ടു​പ്പി​ച്ച് ആ​ദി​വാ​സി​ക​ൾ
Saturday, April 10, 2021 12:32 AM IST
മം​ഗ​ലം​ഡാം: ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ൽ ഭൂ​സ​മ​രം ക​ടു​പ്പി​ച്ച് ആ​ദി​വാ​സി​ക​ൾ. ക​യ്യേ​റി​യി​ട്ടു​ള്ള കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്തെ വ​ൻ മ​ര​ങ്ങ​ളു​ടെ കൊ​ന്പു​ക​ളെ​ല്ലാം മു​റി​ച്ച് കൃ​ഷി​യി​ട​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി​യാ​ണ് സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്പ​തി​ൽ​പ​രം വ​ലി​യ മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി. ഇ​തി​ന്‍റെ​യെ​ല്ലാം ത​ടി മാ​ത്ര​മെ ഇ​പ്പോ​ൾ ശേ​ഷി​ക്കു​ന്നു​ള്ളു. പൂ​ർ​വ്വീ​ക​രാ​യു​ള്ള ഈ ​സ്ഥ​ലം വി​ട്ട് ത​ങ്ങ​ൾ മ​റ്റെ​വി​ടേ​ക്കും പോ​കി​ല്ലെ​ന്ന് മൂ​പ്പ​ൻ വാ​സു പ​റ​ഞ്ഞു. വീ​ടി​നും കൃ​ഷി​ഭൂ​മി​ക്കു​മാ​യി 2016 ജ​നു​വ​രി 15 മു​ത​ലാ​ണ് പ​ട്ടി​ക​വ​ർ​ഗ മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മീ​പ​ത്തെ വ​ന​ഭൂ​മി കൈ​യേ​റി കു​ടി​ലു​ക​ളും സ​മ​ര​പ​ന്ത​ലും കെ​ട്ടി ഭൂ​സ​മ​രം ആ​രം​ഭി​ച്ച​ത്. പ​ട്ടി​ക​വ​ർ​ഗ്ഗ മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 22 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് സ​മ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
കൈ​യേ​റി കൈ​വ​ശ​മാ​ക്കി​യ 14.67 ഏ​ക്ക​ർ വ​ന​ഭൂ​മി ന​ൽ​കു​മെ​ന്നു​ള്ള 2017 ജൂ​ലൈ 15ന് ​ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം.
ഭൂ​മി അ​ള​ന്ന് ഒ​രു കു​ടും​ബ​ത്തി​ന് 60 സെ​ന്‍റ് വീ​തം 13.20 ഏ​ക്ക​റും ബാ​ക്കി വ​രു​ന്ന ഒ​രു ഏ​ക്ക​റോ​ളം സ്ഥ​ലം കോ​ള​നി​ക്കാ​രു​ടെ പൊ​തു ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നാ​യി മാ​റ്റി​വെ​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. ഇ​വി​ടെ ഏ​റ്റെ​ടു​ക്കു​ന്ന വ​ന​ഭൂ​മി​ക്ക് പ​ക​രം ഇ​ര​ട്ടി ഭൂ​മി വ​നം​വ​കു​പ്പി​ന് കൈ​മാ​റ​ണ​മെ​ന്ന വ​ന​നി​യ​മ​പ്ര​കാ​രം അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ലെ 29 ഏ​ക്ക​ർ മി​ച്ച​ഭൂ​മി വ​നം​വ​കു​പ്പി​ന് കൈ​മാ​റാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ തീ​രു​മാ​ന​ങ്ങ​ൾ അ​പ്പാ​ടെ മാ​റ്റു​ന്ന നി​ല​പാ​ടു​ക​ളാ​ണ് അ​ധി​കൃ​ത​ർ പി​ന്നീ​ട് സ്വീ​ക​രി​ച്ച​തെ​ന്ന് ആ​ദി​വാ​സി​ക​ൾ ആ​രോ​പി​ച്ചു. ഇ​തി​നി​ടെ വ​ന​പ്ര​ദേ​ശ​മ​ല്ലാ​ത്ത മേ​ലാ​ർ​ക്കോ​ട് ഭാ​ഗ​ത്ത് ക​ട​പ്പാ​റ​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്കാ​യി ഭൂ​മി ക​ണ്ടെ​ത്തു​ക​യും അ​വി​ടേ​ക്ക് മാ​റാ​ൻ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ച 14 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി ന​ൽ​കി.
എ​ന്നാ​ൽ ഇ​വ​രാ​രും ത​ന്നെ ക​ട​പ്പാ​റ വി​ട്ട് പോ​യി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. കോ​ള​നി​ക്കാ​രെ മേ​ലാ​ർ​ക്കോ​ട്ടെ​ക്ക് മാ​റ്റു​ന്ന​തി​നെ​തി​രെ കോ​ള​നി​യി​ലെ ത​ന്നെ ഒ​രു വി​ഭാ​ഗം ശ​ക്ത​മാ​യി രം​ഗ​ത്തു വ​രി​ക​യാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ ത​ക​ർ​ത്ത് സ​മ​രം പൊ​ളി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​യി​രു​ന്നു മേ​ലാ​ർ​ക്കോ​ട് സ്ഥ​ലം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നി​ലെ ക​ളി​ക​ളെ​ന്നാ​ണ് മൂ​ർ​ത്തി​ക്കു​ന്നി​ലെ ക​യ്യേ​റ്റ ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി ഭൂ​സ​മ​രം തു​ട​രു​ന്ന കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്ന​ത്. വ​ന​വി​ഭ​വ​ങ്ങ​ളു​ള്ള ക​ട​പ്പാ​റ വി​ട്ട് മ​റ്റൊ​രി​ട​ത്തേ​ക്കും ത​ങ്ങ​ളി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ൽ ത​ന്നെ​യാ​ണ് സ​മ​ര​ത്തി​ലു​ള്ള​വ​ർ.