അ​ണി​ക്കോ​ട്ടിൽ കടകൾക്കു സമീപത്തെ തീ​പി​ടിത്തം പ​രി​ഭ്രാ​ന്തി പ​ര​ത്തി
Saturday, April 10, 2021 12:32 AM IST
ചി​റ്റൂ​ർ: അ​ണി​ക്കോ​ട് ജം​ഗ്ഷ​നി​ൽ വ്യാ​പാ​ര സ​മു​ച്ഛ​യ​കെ​ട്ടി​ട​ത്തി​നു​പു​റ​കി​ൽ പാ​ഴ്ചെ​ടി​ക​ൾ​ക്ക് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തിയ്ക്ക​ിട​വ​രു​ത്തി.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടാ​ണു സം​ഭ​വം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തൊ​ട്ടു പു​റ​കി​ലെ കു​ള​ത്തി​ലെ ഉ​ണ​ങ്ങി​യ പാ​ഴ്ചെ​ടി​ക​ളും ച​ന്പ​യു​മാ​ണ് തീ ​പി​ടി​ച്ച​ത്. വ​ഴി​യാ​ത്രി​ക​ർ പു​ക​വ​ലി​ച്ചി​ട്ട സി​ഗ​ര​റ്റു​കു​റ്റി​യി​ൽ നി​ന്നു തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം .കാ​റ്റ​ടി​ച്ച​തി​നാ​ൽ തീ ​വ്യാ​പി​ച്ചു ക​ത്തു​ക​യും ജം​ഗ്ഷ​ഷ​നി​ലേ​ക്ക് വ്യാ​പ​ക​മാ​യി പു​ക പ​ട​ർ​ന്ന് വാ​ഹ​ന​സ​ഞ്ചാ​ര വും ​ത​ട​സപ്പെ​ട്ടു.
പു​ക​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തി​യ​ത് ഏ​റെ വി​ഷ​മ​ത്തി​ലാ​യി. സ്ഥ​ല​ത്ത് ബ​സ് കാ​ത്തു​നി​ന്ന​വ​രും മാ​റി​പ്പോ​വു​ക​യാ​ണു​ണ്ടാ​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രെ​ത്തി ദീ​ർ​ഘ​നേ​രം പ്ര​യ​ത്നി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്. ഫ​യ​ർ അ​ന്‍റ് റ​സ്ക്യു ഓ​ഫീ​സ​ർ എം.​ര​മേ​ഷ് കു​മാ​റി ന്‍റെ നേ​തൃ​ത്വ​ത്യ​ത്തി​ലെ​ത്തി​യ സേ​ന​യാണ് തീ ​അ​ണ​ച്ച​ത്.