വ​ണ്ടി​ത്താ​വ​ളം റോ​ഡി​ൽ മൂ​ന്നു അ​പ​ക​ട​ങ്ങ​ളി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്; അപകടകാരണം കാട്ടുപന്നി, തെരുവുനായ, പശുക്കുട്ടി
Sunday, April 11, 2021 12:50 AM IST
വ​ണ്ടി​ത്താ​വ​ളം: ചു​ള്ളി​പ്പെ​രു​ക്ക മേ​ടു മു​ത​ൽ കൊ​ല്ല​ൻ കു​ള​ന്പ് വ​രെ​യു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ വെ​ള്ളി​യാഴ്ച​യു​ണ്ടാ​യ മൂ​ന്നു അ​പ​ക​ട​ങ്ങ​ളി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ഒ​രു വൈ​ദ്യു​തി തൂ​ണും ക​ന്പി​ക​ളും റോ​ഡി​ലേ​ക്ക് പൊ​ട്ടി വീ​ണു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റി​ന് അ​ത്തി​മ​ണി​ക്കു സ​മീ​പം കൊ​ല്ല​ൻ കു​ള​ന്പി​ൽ കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച് മ​റി​ഞ്ഞ് പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​ക​ളാ​യ ക​റു​പ്പ് സാ​മി (30), മു​നി​യ​പ്പ​ൻ (35) എ​ന്നി​വ​ർക്ക് ​പ​രി​ക്കേ​റ്റു.

ബൈ​ക്കി​ൽ നി​ന്നും തെ​റി​ച്ച് റോ​ഡു​വ​ക്ക​ത്ത് ചെ​ടി​ക​ളി​ലും വ​ള്ളി​ക​ളി​ലും ഇ​രു​വ​രും വീ​ഴു​ക​യാ​ണു​ണ്ടാ​യ​ത്. പ​രി​സ​ര​വാ​സി​ക​ളെ​ത്തി പാ​ഴ്ചെ​ടി​ക​ൾ മു​റി​ച്ചാ​ണ് ഇ​രു​വ​രേ​യും ര​ക്ഷ​പ്പെ​ടുത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ചു​ള്ളി​പ്പെ​രു​ക്കമേ​ട് വി​ല്ലേ​ജ് സ​മീ​പ​ത്ത് തെ​രു​വു​നാ​യ കു​റു​കെ ഓ​ടി ഇ​രു​ച​ക്ര​വാ​ഹ​നം മ​റി​ഞ്ഞ് മ​ല്ല​ൻ കു​ള​ന്പ് സ്വ​ദേ​ശി മാ​ണി​ക്ക​ന് കൈ​കാ​ലു​ക​ളി​ൽ സാ​ര​മാ​യ പ​രി​ക്കേ​റ്റു.
വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ഇ​വി​ടെ നി​ന്നും അ​ന്പ​തു മീ​റ്റ​ർ അ​ക​ലെ പ​ശു​ക്കു​ട്ടി റോ​ഡി​നു കു​റു​കെ ഓ​ടി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തി​നു വെ​ട്ടി​തി​രി​ച്ച ഓം​നി കാ​ർ ഇ​ടി​ച്ച് വൈ​ദ്യു​തി തൂ​ണു​ക​ളും ക​ന്പി​ക​ളും പൊ​ട്ടി​വീ​ണു. സ​മീ​പ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ എ​ത്തി വൈ​ദ്യു​തി പ്ര​വാ​ഹം നി​ർ​ത്തി പൊ​ട്ടി​യ വൈ​ദ്യു​തി ക​ന്പി​ക​ളും വൈ​ദ്യു​തി തൂ​ണും മാ​റ്റി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് തൂ​ണ്‍ മാ​റ്റി വൈ​ദ്യു​തി പ്ര​വാ​ഹം പു​ന​സ്ഥാ​പി​ച്ച​ത്.

കാ​റി​ന​ടി​യി​ൽ​പ്പെ​ട്ട പ​ശു​ക്കു​ട്ടി​യു​ടെ കാ​ലു​ക​ൾ ഒ​ടി​ഞ്ഞു ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. പാ​റ​ക്ക​ള​ത്തു നി​ന്നും ചു​ള​ളി​പെ​രു​ക്ക മേ​ട്ടി​ലേ​ക്ക് സ്ക്കൂ​ട്ടി​യി​ൽ വ​രി​ക​യാ​യി​രു​ന്ന പ​ന്ത​ൽ​മൂ​ച്ചി സ്വ​ദേ​ശി​നി​യാ​യ യു​വ​തി ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം തു​ണ​ച്ച​തു​കൊ​ണ്ടു മാ​ത്ര​മാ​ണ്. വെ​ള്ളി​യാ​ഴ്ച പ​ക​ൽ 12.15 നാ​യി​രു​ന്നു സം​ഭ​വം. ഗ്രാ​മീ​ണ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​യ​ൽ വ​ര​ന്പു​ക​ളി​ൽ മാ​ത്രം കാ​ണ​പ്പെ​ട്ടി​രു​ന്ന പ​ന്നി​ക്കൂ​ട്ടം ഇ​പ്പോ​ൾ വീ​ടു​ക​ൾ​ക്ക് സ​മീ​പത്തും ​പ്ര​ധാ​ന​പാ​ത​ക​ളി​ലും എ​ത്തി​യി​രി​ക്കു​ന്ന​ത് പ​ക​ൽ സ​ഞ്ചാ​രം പോ​ലും ഭീ​തി ജ​ന​ക​മാ​യി​രി​ക്കു​ക​യാ​ണ്. പാ​റ​ക്കു​ള​ന്പി​ൽ എ​ലി പി​ടു​ത്ത​ക്കാ​ര​നാ​യ സു​ബ്ര​ഹ്മ​ണ്യൻ ​പ​ന്നി​കു​ത്തി ഒ​ന്ന​ര വ​ർ​ഷം മു​ന്പ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

വീ​ട്ടി​ന​ക​ത്തു വ​രാ​ന്ത​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന നാ​ലാം ത​രം വി​ദ്യാ​ർ​ത്ഥി​നി​യെ പ​ന്നി കു​ത്തി ഗു​രു​ത​ര​മാ​യി പ​രി​ക്കേ ൽ​പ്പി​ച്ചി​രു​ന്നു. ര​ണ്ടാ​ഴ്ച​ക്കു മു​ന്പ് ആ​റ്റം​ചേ​രി​യി​ൽ മീ​ൻ ക​ച്ച​വ​ട​ക്കാ​ര​നാ​യ പ്ര​ഭാ​ക​ര​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പ​ന്നി​യി​ടി​ച്ചു മ​റി​ഞ്ഞ് സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. പ​ട്ട​ഞ്ചേ​രി പ​ന​ങ്കാ​വ് മു​ര​ളി ആ​ശാ​രി​യെ ആ​റ്റം​ചേ​രി​യി​ൽ ന​ട​ന്നു പോ​വു​ന്ന​തി​നി​ടെ പ​ന്നി​കു​ത്തി വ​ല​തു കാ​ൽ എ​ല്ലൊ​ടി​ഞ്ഞ ര​ണ്ടു മാ​സ​ത്തോ​ളം കോ​യ​ന്പ​ത്തൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ ​ക​ഴി​യേ​ണ്ട​താ​യും വ​ന്നു. മ​ര​പ്പ​ണി​ക്ക​ര​നാ​യ മു​ര​ളി ചി​കി​ത്സ​ക്കാ​യി ഒ​രു ല​ക്ഷ ത്തോ​ളം ചി​ല​വ​ഴി​ച്ച് ക​ട​ബാ​ധി​ത​നാ​യി.

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ പ​രിക്കേ​ൽ​ക്കു​ന്ന​വ​ർ​ക്ക് വ​നം വ​കു​പ്പ് ധ​ന​സഹായ വ്യ​വ​സ്ഥ നി​ല​വി​ലു​ണ്ടെ​ങ്കി​ലും ഇ​തും കി​ട്ടാ​ക്ക​നി​യാ​ണെ​ന്നാ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ വി​ല​പി​ക്കു​ന്ന​ത് .ചി​റ്റൂ​ർ പു​ഴ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളെ​ന്ന തി​നാ​ൽ സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ൽ പ​ന്നി​ക്കൂ​ട്ട അ​ക്ര​മ​ണ​ങ്ങ​ൾ പെ​രു​കി വ​രു​ന്ന​തി​ൽ നാ​ട്ടു​കാ​ർ ഭ​യ​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്.

വൈ​കു​ന്നേ​ര​മാ​യ​തോ​ടെ നി​ര​ത്തി​ൽ ത​നി​ച്ചു ന​ട​ക്കാ​ൻ ഭ​യ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ ണ് ​ജ​നം. പ​ന്നി​ക്കൂ​ട്ടം ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും പൊ​തു​നി​ര​ത്തു​ക​ളി​ലു​മെ​ത്തു​ന്ന​തു ത​ട​യാ​ൻ വി​ള​യോ​ടി നി​ല​ന്പ​തി​പ്പാ​ലം മു​ത​ൽ പാ​റ​ക്ക​ളം നി​ല​ന്പ​തി​പ്പാ​ലം വ​രെ സോ​ളാ​ർ വൈ​ദ്യു​ത ക​ന്പി​വേ​ലി നി​ർ​മ്മി​ക്ക​ണ​മെ​ന്ന​താ​ണ് ജ​ന​കീ​യാ​വ​ശ്യം.