കോവിഡ് ജാഗ്രതയിൽ ജില്ല
Monday, April 12, 2021 12:16 AM IST
നിയന്ത്രണം കടുപ്പിച്ച് പോലീസും ആരോഗ്യവകുപ്പും

പാ​ല​ക്കാ​ട്: കോ​വി​ഡി​ന്‍റെ ര​ണ്ടാം​ത​രം​ഗം ക​ടു​ത്ത പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും. വാ​ഹ​ന​പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കാ​നും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കാ​നു​മാ​ണ് തീ​രു​മാ​നം. അ​ത​ത് സ്റ്റേ​ഷ​ൻ​പ​രി​ധി​യി​ൽ വി​വി​ധ സ്ക്വാ​ഡു​ക​ളാ​യാ​ണ് പ​രി​ശോ​ധ​ന. മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രി​ൽ​നി​ന്ന് 500രൂ​പ പി​ഴ ഈ​ടാ​ക്കും. മാ​സ്ക് താ​ടി​ക്കി​ട്ടാ​ലും പി​ഴ​യി​ടും. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​വ​സ്ത്ര​ശാ​ല​ക​ൾ​ക്കു​സ​മീ​പം ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി​നി​ൽ​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. വി​ഷു​വി​ന് വ​സ്ത്ര​ശാ​ല​ക​ളി​ൽ തി​ര​ക്കു​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ വ​രി​നി​ർ​ത്തി ക​യ​റ്റ​ണ​മെ​ന്ന് പോലീ​സ് സ്ഥാ​പ​ന​യു​ട​മ​ക​ളെ അ​റി​യി​ച്ചു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും നി​യ​ന്ത്ര​ണ​മു​ണ്ട്.
മൊ​ബൈ​ൽ ടെ​സ്റ്റിം​ഗ് യൂ​ണി​റ്റി​ന്‍റെ സൗ​ജ​ന്യ പ​രി​ശോ​ധ​ന
പാലക്കാട്: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെയും കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ആ​റ് സ്ഥ​ല​ങ്ങ​ളി​ലാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ മൊ​ബൈ​ൽ ടെ​സ്റ്റിം​ഗ് യൂ​ണി​റ്റ് സൗ​ജ​ന്യ ആ​ർ.​ടി.​പി.​സി ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തും. 24 മ​ണി​ക്കൂ​റി​ന​കം ഫ​ല​മ​റി​യാ​നാ​കും.
ര​ണ്ട് ടീ​മു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഡി​സ്ട്രി​ക്ട് സ​ർ​വൈ​ല​ൻ​സ് ടീം ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഒ​രു ടീം ​ന​ന്ദി​യോ​ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഒ​രാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തും.
ര​ണ്ടാ​മ​ത്തെ ടീം ​ഓ​രോ ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.
ഇ​ന്ന് ക​ഞ്ചി​ക്കോ​ട് അ​ഗ​സ്റ്റി​ൻ ടെ​ക്സ്റ്റൈ​ൽ​സി​ൽ അ​ഞ്ഞൂ​റോ​ളം ജീ​വ​ന​ക്കാ​ർ​ക്കും നാളെ ​പ്രി​ക്കോ​ട്ട് മി​ൽ യൂ​ണി​റ്റി​ലെ 370 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും.
15ന് ​സ്റ്റീ​ൽ മാ​ക്സ് ഇ​ൻ​ഡ്യ എ​ന്ന സ്ഥാ​പ​ന​ത്തി​ലെ 170 പേ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തും. 16ന് മ​രു​ത​റോ​ഡ്, മ​ല​ന്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ഏ​പ്രി​ൽ 17ന് ​അ​ക​ത്തേ​ത്ത​റ, മ​ണ്ണൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്കും പ​രി​ശോ​ധ​ന ന​ട​ത്തും.