ഡീ​ക്ക​ൻ ചാ​ൾസ് ചി​റ​മേ​ലി​ന്‍റെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണം ഇ​ന്ന്
Monday, April 12, 2021 10:57 PM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​ക്കാ​യി വൈ​ദീ​ക​പ​ട്ടം സ്വീ​ക​രി​ക്കു​ന്ന ഡീ​ക്ക​ൻ ചാ​ൾ​സ് ചി​റ​മേ​ൽ ഇ​ന്ന് രാ​വി​ലെ 9 മ​ണി​ക്ക് തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് വെ​ങ്ങി​നി​ശ്ശേ​രി​യി​ൽ വ​ച്ച് രാ​മ​നാ​ഥ​പു​രം രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ടി​ൽ നി​ന്നും നി​ന്നും വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് പ്ര​ഥ​മ ദി​വ്യ​ബ​ലി അ​ർ​പ്പ​ണ​വും ഉ​ണ്ടാ​കും. ചി​റ​മേ​ൽ വീ​ട്ടി​ൽ ലൂ​യി​സ് തോ​മ​സ്, ഡെ​യ്സി ലൂ​യി​സ്, ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സം ച​ന്ദ്രോ​ദ​യം എ​ൽ​പി സ്കൂ​ളി​ലും, ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​മ്മാ​ട​ത്തും ആ​യി​രു​ന്നു. 2011ൽ ​സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി ഇ​ട​യാ​ർ പാ​ള​യ​ത്തി​ൽ ചേ​ർ​ന്നു. ഫി​ലോ​സ​ഫി പ​ഠ​നം സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്തോ​ലി​ക് സെ​മി​നാ​രി കോ​ട്ട​യ​ത്തും തി​യോ​ള​ജി പ​ഠ​നം സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ സെ​മി​നാ​രി തൃ​ശ്ശൂ​രി​ലും ആ​യി​രു​ന്നു.
റീ​ജ​ൻ​സി, സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി വ​ട​ക്കു​കാ​ട്, ലൂ​ർ​ദ് ഫൊ​റോ​ന ച​ർ​ച്ച് ഗാ​ന്ധി​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു. മൂ​ത്ത സ​ഹോ​ദ​ര​ൻ ഫാ. ​ക്രി​സ്റ്റീ​ൻ ചി​റ​മേ​ൽ തൃ​ശൂ​ർ അ​തി​രൂ​പ​ത വൈ​ദി​ക​നാ​ണ്.