മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ സോ​ളാ​ർ ലാ​ന്പ് സ്ഥാ​പി​ക്ക​ണം
Monday, April 12, 2021 11:00 PM IST
ചി​റ്റൂർ: പാ​റ​ക്ക​ളം നി​ല​ന്പ​തി​പ്പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും മ​ദ്യ കു​പ്പി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ സോ​ളാ​ർ ലാ​ന്പു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത് പൊ​തു​ജ​ന അ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്. പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗം സ​മീ​പ​വാ​സി​ക​ൾ കു​ളി​ക്കു​ന്ന​തി​നും വ​സ്ത്ര ശു​ചീ​ക​ര​ണ​ത്തി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥ​ല​മാ​ണ്. കൂ​ടാ​തെ ന​ൽ​കാ​ലി​ക​ൾ വെ​ള്ളം കു​ടി​ക്കാ​നും ദേ​ഹ​ശു​ദ്ധി വ​രു​ത്താ​നും ഇ​റ​ങ്ങു​ന്ന സ്ഥ​ല​മാ​ണ്. ശു​ചീ​ക​ര​ണം ന​ട​ത്താ​തി​നാ​ൽ പു​ഴ​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നു നി​ൽ​പ്പു​ണ്ട്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ മ​ദ്യ​പാ​നി​ക​ൾ കു​പ്പി​ക​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും കെ​ട്ടി നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ലാ​ണ് ത​ള്ളു​ന്ന​ത്.
ചീ​ഞ്ഞ ഭ​ക്ഷ​ണ​മാ​ലി​ന്യം കു​ളി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്കാ​ണ് ഏ​റെ വി​ഷ​മ​മാ​ണു​ണ്ടാ​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള ക​ര​യി​ലാ​ണ് ശ്മ​ശാ​ന​മു​ള്ള​ത്. മൃ​ത​ദേ​ഹ സം​സ്ക്കാ​ര ച​ട​ങ്ങു​ക​ഴി​ഞ്ഞെ​ത്തു​ന്ന​വ​ർ പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ് ദേ​ഹ​ശു​ദ്ധി വ​രു​ത്തു​ന്നത്. ​വേ​ന​ൽ ശ​ക്ത​മാ​വു​ന്ന​തോ​ടെ സ​മീ​പ​ത്തെ കു​ള​ങ്ങ​ൾ വ​റ്റി തു​ട​ങ്ങു​ന്ന​തോ​ടെ ദൂ​ര​ദി​ക്കു​ക​ളി​ൽ നി​ന്നും പോ​ലും ആ​ളു​ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ കു​ളി​ക്കാ​നെ​ത്താ​റു​ണ്ട്. ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ഥ​മാ​യ വെ​ള്ള​ക്കെ​ട്ടി​ലാ​ണ് സാ​മു​ഹ്യ​വി​രു​ദ്ധ​ർ മാ​ലി​ന്യം ത​ള്ളു​ന്ന​ത്.
പാ​ല​ത്തി​ന​ടു​ത്ത് കു​റ്റി​ക്കാ​ട് പോ​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച് കാ​ടു​പി​ടി​ച്ച ചെ​ടി​ക​ളി​ൽ ഇ​പ്പോ​ൾ വി​ഷ​പാ​ന്പു​ക​ളും കാ​ണ​പ്പെ​ടു​ന്നു​ണ്ട്.
ഭ​ക്ഷ​ണ പൊ​തി​ക​ളി​ലെ മാം​സാ​വ​ശി​ഷ്ടം ഭ​ക്ഷി​ക്കാ​ൻ കു​ളി​ക്ക​ട​വി​ലെ​ത്തു​ന്ന ഇ​ഴ​ജ​ന്തു​ക്ക​ൾ കു​ളി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​ട്ടു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തു​വ​ഴി സ​ഞ്ച​രി​ച്ച ബൈ​ക്ക് യാ​ത്രി​ക​നെ തൂപ്പു​ക​ൾ​ക്കി​ട​യി​ൽ നി​ന്നും ഓ​ടി​യെ​ത്തി​യ വ​ലി​പ്പം കൂടി​യ കാ​ട്ടു​പ​ന്നി ആ​ക്രമ​ണ​ത്തി​നു തു​നി​ഞ്ഞെ​ങ്കി​ലും ഭാ​ഗ്യം തു​ണ​ച്ച​തു കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.