ഡീ​ക്ക​ൻ ഹെ​ൽ​ബി​ൻ മീ​ന്പ​ള്ളി​യി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണം ഇന്ന്
Tuesday, April 13, 2021 11:13 PM IST
ക​ൽ​ക്ക​ണ്ടി : ഡീ​ക്ക​ൻ ഹെ​ൽ​ബി​ൻ മീ​ന്പ​ള്ളി​യി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണം ഇന്നു രാ​വി​ലെ 9.30ന് ​ത്രി​ത്വ​മ​ല ഹോ​ളി ട്രി​നി​റ്റി ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. പാ​ല​ക്കാ​ട് രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.
തു​ട​ർ​ന്ന് ഡീ​ക്ക​ൻ ഹെ​ൽ​ബി​ൻ മീ​ന്പ​ള്ളി​യി​ൽ പ്ര​ഥ​മ ദി​വ്യ ബ​ലി അ​ർ​പ്പി​ക്കും. മീ​ന്പ​ള്ളി​യി​ൽ ജോ​ർ​ജ്-ആലീ​സ് ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​നാ​ണ്.
ക​ള്ള​മ​ല സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സ്കൂ​ളി​ൽ പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സ​വും ഹോ​ളി ട്രി​നി​റ്റി സ്കൂ​ളി​ലും ക​ല്ല​ടി ഹൈ​സ്കൂ​ളി​ലു​മാ​യി ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​വും പൂ​ർ​ത്തി​യാ​ക്കി. 2010 ജൂ​ണ്‍ മാ​സ​ത്തി​ൽ പാ​ല​ക്കാ​ട് രൂ​പ​ത​യ്ക്ക് വേ​ണ്ടി സെ​മി​നാ​രി പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.
കോ​ട്ട​യം സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്തോ​ലി​ക് സെ​മി​നാ​രി​യി​ൽ ഫി​ലോ​സ​ഫി പ​ഠ​ന​വും വ​ച​ന​ഗി​രി രൂ​പ​താ എ​സ്റ്റേ​റ്റി​ലും ഇ​ട​വ​ക പ​ള്ളി​യി​ലു​മാ​യി പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ആ​ലു​വ മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ൽ ദൈ​വ​ശാ​സ്ത്ര പ​ഠ​ന​വും വ​ട​ക്ക​ഞ്ചേ​രി രാ​ജ​ഗി​രി ഇ​ട​വ​ക പ​ള്ളി​യി​ൽ ഡീ​ക്ക​ൻ മി​നി​സ്ട്രി​യും പൂ​ർ​ത്തി​യാ​ക്കി.
ത്രി​ത്വ​മ​ല ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള 11-ാ മത്തെ വൈ​ദി​ക​നാ​ണ് ഇന്ന് അ​ഭി​ഷി​ക്ത​നാ​കു​ന്ന ഡീ​ക്ക​ൻ ഹെ​ൽ​ബി​ൻ മീ​ന്പ​ള്ളി​ൽ.