ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു
Friday, April 16, 2021 1:03 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ജി​ല്ല​ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു പ​രി​പാ​ടി​ക​ളും ക​ല്യാ​ണ ച​ട​ങ്ങു​ക​ളും ന​ട​ത്തു​ന്ന​വ​ർ പ​രി​പാ​ടി ന​ട​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തി​ലും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി അ​റി​യി​ച്ചു.
ഇ​വ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യും.​പു​റ​ത്തു ന​ട​ക്കു​ന്ന പൊ​തു പ​രി​പാ​ടി​ക​ളി​ലും ക​ല്യാ​ണ ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണം 200 ഉം ​അ​ക​ത്തു ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 100 ഉം ​ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 60 വ​യ​സി​നു മു​ക​ളി​ലും 10 വ​യ​സിന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളും പു​റ​ത്തി​റ​ങ്ങു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​മു​ണ്ട്.
കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ സ്വ​മേ​ധ​യാ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും വേ​ണം.
ജി​ല്ല​യി​ലെ മു​ഴു​വ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​വി​ഡ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​ർ നി​ർ​ബ​ന്ധ​മാ​ക്ക​ണം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ ’ബ്രേ​ക്ക് ദ ​ചെ​യി​ൻ’ ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണം. സോ​ഷ്യ​ൽ ഡി​സ്റ്റ​ൻ​സ് ചി​ഹ്നം പ​തി​പ്പി​ച്ചി​രി​ക്ക​ണം .
ബി​ല്ലിം​ഗ് സെ​ക്ഷ​നി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ഉ​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ശ​രി​യാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന് നി​രീ​ക്ഷി​ക്കാ​ൻ സോ​ഷ്യ​ൽ ഡി​സ്റ്റ​ൻ​സ് മാ​നേ​ജ​രെ നി​യ​മി​ക്കാ​ൻ സ്ഥാ​പ​ന ഉ​ട​മ​ക​ൾ ശ്ര​ദ്ധി​ക്ക​ണം.
നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത പ​ക്ഷം കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​വു​ക​യാ​ണെ​ങ്കി​ൽ ജി​ല്ല​യി​ൽ 144 പ്ര​ഖ്യാ​പി​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.