അന്നൂരിൽ എ​ടി​എം ത​ക​ർ​ക്കാ​ൻ ശ്ര​മം: പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Friday, April 16, 2021 1:06 AM IST
കോ​യ​ന്പ​ത്തൂ​ർ : അ​ന്നൂ​രി​ൽ എ​ടി​എം സെ​ന്‍റ​ർ കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. അ​ന്നൂ​ർ മേ​ട്ടു​പ്പാ​ള​യം റോ​ഡി​ലു​ള്ള സി​റ്റി യൂ​ണി​യ​ൻ ബാ​ങ്ക് എ​ടി​എം സെ​ന്‍റ​റി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ണ​മെ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് മെ​ഷീ​ൻ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ എ​ടി​എ​മ്മി​ലെ സു​ര​ക്ഷ അ​ല​റാം ശ​ബ്ദി​ച്ച​തി​നാ​ൽ മോ​ഷ​ണ​ശ്ര​മം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് മോ​ഷ്ടാ​വ് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.
ബാ​ങ്ക് അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് മോ​ഷ്ടാ​വി​നാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.