ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ
Saturday, April 17, 2021 12:26 AM IST
പാലക്കാട്: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​ത്തി​ര​ക്കു​ള്ള ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് താ​ഴെ​പ​റ​യു​ന്ന നി​ർ​ദേ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് ജി​ല്ലാ​ക​ല​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഉ​ത്ത​ര​വി​ട്ടു.
എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റ്ക​ളി​ലും തി​ര​ക്ക് കു​റ​യ്ക്കാ​നാ​യി ഹോം ​ഡെ​ലി​വ​റി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം. രാ​ത്രി ഒ​ന്പ​ത് വ​രെ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യു​ടെ 50 ശ​ത​മാ​നം പേ​ർ മാ​ത്ര​മേ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​ൻ പാ​ടു​ക​യു​ള്ളൂ.
രാ​ത്രി ഒ​ന്പ​ത് മു​ത​ൽ 11 വ​രെ ടേ​ക്ക് എ​വേ/ പാ​ഴ്സ​ൽ സം​വി​ധാ​നം മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക. ഹോ​ട്ട​ൽ, റ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടേ​യും സു​ര​ക്ഷ​യ്ക്കാ​യി ഹോം ​ഡെ​ലി​വ​റി, ടേ​ക്ക് എ​വേ സം​വി​ധാ​നം പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​താ​ണ്.
ഹോ​ട്ട​ലു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം .ഹോ​ട്ട​ലു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ബ​ന്ധ​പ്പെ​ട്ട ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ എ​ന്നി​വ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.