കോവിഡ് ടെസ്റ്റ്, വാക്സിൻ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ജ​നത്തിര​ക്ക്
Saturday, April 17, 2021 12:26 AM IST
വ​ട​ക്ക​ഞ്ചേ​രി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ജ​നത്തിര​ക്ക്.​ ആ​ർ ടിപിസി​ആ​ർ ടെ​സ്റ്റ്, ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് എ​ന്നീ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് എ​ത്തു​ന്ന​വ​ർ​ക്കു പു​റ​മെ കോ​വി​ഡി​നെ​തി​രെ കു​ത്തി​വെ​പ്പ് എ​ടു​ക്കു​ന്ന​വ​രു​മാ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ തി​ര​ക്ക് കൂ​ടു​ക​യാ​ണ്. കോ​വി​ഡ് വാ​ക്സി​ന് ല​ഭ്യ​ത കു​റ​വു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്ന് ഇ​തു​വ​രെ മ​ടി​ച്ചു നി​ന്ന​വ​രും ആ​ദ്യ ഡോ​സ് കു​ത്തി​വെ​പ്പ് എ​ടു​ക്കാ​ൻ കൂ​ടു​ത​ലാ​യി എ​ത്തു​ന്നു​ണ്ട്. ആ​ധാ​ർ കാ​ർ​ഡും ഫോ​ണ്‍ ന​ന്പ​റു​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​യാ​ൽ അ​വി​ടെ വെ​ച്ചു ത​ന്നെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി കു​ത്തി​വെ​പ്പ് എ​ടു​ത്ത് തി​രി​ച്ച് പോ​കാ​നാ​കും. വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള വ​ലി​യൊ​രു ശ​ത​മാ​നം ആ​ളു​ക​ളും കു​ത്തി​വെ​പ്പ് എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
വ​ണ്ടാ​ഴി​യു​ടെ ആ​ർ ടി ​പി സി ​ആ​ർ ടെ​സ്റ്റ് ഇ​ന്ന​ലെ വ​ട​ക്ക​ഞ്ചേ​രി എ​ഫ് എ​ച്ച് സി ​യി​ൽ ന​ട​ന്നു. വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കാ​യി ഇ​ന്നും ടെ​സ്റ്റ് ന​ട​ക്കും.​കി​ഴ​ക്ക​ഞ്ചേ​രി ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ഇ​ന്ന​ലെ 95 പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റ് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.45 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്കം ഉ​ണ്ടാ​യി​ട്ടു​ള്ള​വ​ർ, ആ​ളു​ക​ൾ കൂ​ടി​യി​ട്ടു​ള്ള ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ, ഉ​ത്സ​വ​ങ്ങ​ൾ, പൊ​തു​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ, കു​ത്തി​വെ​പ്പ് എ​ടു​ക്കാ​ത്ത 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ, ഒ ​പി യി​ൽ ചി​കി​ത്സ​ക്കാ​യി എ​ത്തി​യ​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് ടെ​സ്റ്റ് ന​ട​ക്കു​ന്ന​തെ​ന്ന് കി​ഴ​ക്ക​ഞ്ചേ​രി എ​ഫ് എ​ച്ച് സി ​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി എ​സ് ലോ​ബോ പ​റ​ഞ്ഞു.