വൃദ്ധനെ മർദിച്ച ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്തു
Saturday, April 17, 2021 12:28 AM IST
കോ​യ​ന്പ​ത്തൂ​ർ: ചി​ല്ല​റ ന​ൽ​കാ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ വൃ​ദ്ധ​നാ​യ യാ​ത്രി​ക​നെ ബ​സ് ക​ണ്ട​ക്ട​ർ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​മാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ട്രാ​ൻ​സ്പോ​ർ​ട്ട് ജി​ല്ലാ​ ഡ​യ​റ​ക്ട​ർ​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി.​ 13 ന് ​ഈറോ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.​തെ​ലു​ങ്ക് ചെ​ട്ടി​യാ​ർ വീ​ഥി ഗ​ണേ​ശ​ൻ (73) എ​ന്ന യാ​ത്ര​ക്കാ​ര​നെ​യാ​ണ് ക​ണ്ട​ക്ട​ർ കു​മാ​ർ മ​ർ​ദ്ദി​ച്ച​ത്.
ചി​ത്തോ​ട് എ​ന്ന സ്ഥ​ല​ത്തു നി​ന്നും ബ​സി​ൽ ക​യ​റി​യ​ പ​ച്ച​ക്ക​റി വ്യാ​പാ​രി​യാ​യ ഗ​ണേ​ശ​നെ ചി​ല്ല​റ ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ ക​ണ്ടക്ട​ർ ശ​കാ​രി​ക്കു​ക​യും, ഇ​റ​ങ്ങി​പ്പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​സ് ഈറോ​ഡ് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​പ്പോ​ൾ കു​മാ​ർ ഗ​ണേ​ശ​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സ​ഹ​യാ​ത്രി​ക​ർ പ​ക​ർ​ത്തി​യ​ഈ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് മൂ​ന്നാ​ഴ്ച്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ജി​ല്ലാ​ട്രാ​ൻ​സ്പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യാ​യി​രു​ന്നു.​ ക​ണ്ട​ക്ട​ർ കു​മാ​റി​നെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.
മ​രു​ന്ന് ഒ​റ്റ​ത്ത​വ​ണ​യാ​യി നല്കും
കോയന്പത്തൂർ: പ്ര​മേ​ഹം, ബ്ല​ഡ് പ്ര​ഷ​ർ തു​ട​ങ്ങി​യ ജീ​വി​ത ശൈ​ലി രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ​ക്ക് ര​ണ്ടു മാ​സ​ത്തേ​ക്കു​ള്ള മ​രു​ന്ന് ഒ​രു ത​വ​ണ​യാ​യി ന​ൽ​കാ​ൻ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. ര​ക്ത​സ​മ്മ​ർ​ദ്ദം, പ്ര​മേ​ഹം, വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി ഫാ​ർ​മ​സി​യി​ൽ നി​ന്നും മാ​സ​ത്തി​ൽ ഒ​രു പ്രാ​വ​ശ്യം, ആ​ഴ്ചയി​ൽ ഒ​രു പ്രാ​വ​ശ്യം വീ​ത​മാ​ണ് മ​രു​ന്ന് ന​ൽ​കു​ന്ന​ത്.
എ​ന്നാ​ൽ ഇ​പ്പോ​ൾ കൊ​റോ​ണ പ​ട​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ര​ണ്ടു മാ​സ​ത്തേ​ക്കു​ള്ള മ​രു​ന്ന് ഒ​രു ത​വ​ണ​യി​ൽ ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ 75000 ലേ​റെ​പ്പേ​രാ​ണ് ജീ​വി​ത ശൈ​ലീ രോ​ഗ​ബാ​ധി​ത​രാ​യി മ​രു​ന്ന് ക​ഴി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.
പ​രി​ശോ​ധ​ന ന​ട​ത്ത​ണം
കോ​യ​ന്പ​ത്തൂ​ർ : ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു നി​ർ​മ്മി​ച്ച​തി​നാ​ലാ​ണ് ഉ​ക്ക​ടം പെ​രി​യ കു​ള​ക്ക​ര​യ്ക്കു ചു​റ്റും നി​ർ​മ്മി​ച്ച ചു​റ്റുമ​തി​ൽ ഒ​രു മ​ഴ​യ്ക്കു ത​ന്നെ ത​ക​ർ​ന്നു വീ​ണ​തെ​ന്ന് മ​ക്ക​ൾ നീ​തി​മ​യ്യം പ്ര​സി​ഡ​ൻ​റും, കോ​യ​ന്പ​ത്തൂ​ർ സൗ​ത്ത് സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ ക​മ​ൽ ഹാ​സ​ൻ.​
നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ആ​റു​മാ​സ​ത്തി​ന​കം ഒ​ലി​ച്ചു​പോ​കു​ന്ന ത​ട​യ​ണ​ക​ൾ, നി​ർ​മി​ച്ചു ക​ഴി​ഞ്ഞ​തും ഇ​ടി​ഞ്ഞു വീ​ഴു​ന്ന ആ​ശു​പ​ത്രി​ക​ൾ, അ​ട​ർ​ന്നു വീ​ഴു​ന്ന മേ​ൽ​പാ​ല​ങ്ങ​ൾ, ഉ​ദ്ഘാ​ട​ന സ​മ​യ​ത്ത് ത​ക​ർ​ന്നു വീ​ഴു​ന്ന മി​നി ക്ലി​നി​ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ എ​ന്നു പ​രി​ഹ​സി​ച്ച ക​മ​ൽ ഹാ​സ​ൻ, സം​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മ്മി​ച്ച മു​ഴു​വ​ൻ നി​ർ​മ്മി​തി​ക​ളും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും അ​ത് മ​ര​ണ​സം​ഖ്യ​യെ​ങ്കി​ലും കു​റ​യ്ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും പ​റ​ഞ്ഞു.