നെന്മാ​റ​യി​ലെ കാ​മ​റ​ക​ൾ എ​ന്നു മി​ഴി തു​റ​ക്കും..‍‍?
Thursday, May 6, 2021 11:46 PM IST
നെന്മാ​റ : നെന്മാ​റ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക്ര​മ​സ​മാ​ധാ​നം മാ​ലി​ന്യ നി​ർ​മ്മാ​ർ​ജ്ജ​നം ട്രാ​ഫി​ക് നി​യ​മ ലം​ഘ​നം തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​രു​പ​ത്തി​ര​ണ്ടോ​ളം ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും ഒ​ന്നും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ല്ല.
ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തെ​ങ്കി​ലും ക്യാ​മ​റ​ക​ൾ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക​യോ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക​യോ ഉ​ണ്ടാ​യി​ല്ല. ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല.
ശു​ചി​ത്വ മി​ഷ​ൻ അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​നാ​യി മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന വ​രെ​യും നി​യ​മ​ലം​ഘ​ക​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക്യാ​മ​റ സ്ഥാ​പി​ച്ച​ത്. കേ​ബി​ളു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് ഏ​കീ​ക​രി​ച്ച് ഒ​രു കേ​ന്ദ്ര​ത്തി​ലാ​ക്കി ദൃ​ശ്യ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളോ സ്വ​കാ​ര്യ കേ​ബി​ൾ ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ച്ച് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ക​യൊ ഉ​ണ്ടാ​യി​ല്ല.
നോ​ക്കു​കു​ത്തി​ക​ളാ​യി നി​ൽ​ക്കു​ന്ന ക്യാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന​തി​നാ​ൽ ക്രി​സ്തു​രാ​ജാ പ​ള്ളി​യി​ലെ രൂ​പ​ക്കൂ​ട് ത​ക​ർ​ത്ത​വ​രെ​യും ഇ ​എം എ​സ് പാ​ർ​ക്ക് മൈ​താ​നി​യി​ൽ നി​ന്ന് മോ​ഷ​ണം​പോ​യ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളെ​യും ടൗ​ണി​ലെ വീ​ടു​ക​ളി​ൽ​നി​ന്ന് മോ​ഷ​ണം പോ​യ വാ​ഹ​ന​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് തു​ന്പ് ല​ഭി​ക്കു​മാ​യി​രു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ് ഇ​പ്പോ​ഴും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ ക്യാ​മ​റ​ക​ളാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.
ഇ​ക്കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും മൗ​നം​പാ​ലി​ക്കു​ന്നു എ​ന്നാ​ണ് പൊ​തു​ജ​നാ​ഭി​പ്രാ​യം.
സി ​സി ടി ​വി ക്യാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ടി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച സ്ഥാ​പ​ന​ത്തെ കേ​ബി​ൾ ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ച്ച് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ഉ​ള്ള ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ബി​ത ജ​യ​ൻ അ​റി​യി​ച്ചു.