ക​ന്നി​മാ​രി ക​നാ​ൽ​പ്പാ​ല​ത്തി​നു കൈവരിയില്ലാത്തതു ഭീഷണി
Thursday, May 6, 2021 11:46 PM IST
ചി​റ്റൂ​ർ: ന​ന്ദി​യോ​ട് മീ​നാ​ക്ഷി​പു​രം പ്ര​ധാ​ന പാ​ത​യാ​യ ക​ന്നി​മാ​രി​യി​ൽ ക​നാ​ൽ​പ്പാ​ലത്തി​നു കൈ​വി​രി​യി​ല്ലാ​ത്ത​തു വാ​ഹ​ന സ​ഞ്ചാ​ര​ത്തി​ന് ഭീ​തി​ജ​ന​ക​മാ​യി. പാ​ത​യി​ൽ നി​ന്നും ഇ​രു​പ​ത​ടി​യി​ൽ കൂ​ടു​ത​ൽ താ​ഴ്ച​യി​ലാ​ണ് ക​നാ​ലു​ള്ള​ത്.
വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​ലും പാ​ല​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത് ഭീ​തി​ജ​ന​ക​മാ​യാ​ണ്. ഈ ​സ്ഥ​ല​ത്ത് ഒ​രു വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് 4 പേ​രു​മാ​യി വ​ന്ന ബ​സ്, ഒ​രു ലോ​റി, ഒ​രു കോ​ഴി ക​ട​ത്തു പി​ക്ക​പ്പ് വാ​ൻ എ​ന്നി​വ​യും ത​ല കു​ത്തി​മ​റി​ഞ്ഞ് അ​പ​ക​ട​ങ്ങ​ൾ മു​ൻ​പ് ന​ട​ന്നി​ട്ടു​ണ്ട്.
പ​ഴ​ണി​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് വ​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 41 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. രാ​ത്രി പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​ണ് ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ​ത്.
പാ​ല​ത്തി​നു എ​തി​ർ​വ​ശ​ത്തെ​ത്തി വാ​ഹ​ന​ത്തി​നു വ​ഴി​മാ​റി കൊ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടാ​വ​സ്ഥ​യ​റി​യാ​തെ ഡ്രൈ​വ​ർ ഇ​ട​തു വ​ശം ചേ​ർ​ന്നു വ​ന്ന​താ​ണ് വീ​ഴാ​ൻ കാ​ര​ണ​മാ​യ​ത്. അ​പ​ക​ട​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന മി​ക്ക യാ​ത്ര​ക്കാ​ർ​ക്കും സാ​ര​മാ​യ പ​രി​ക്കേ​റ്റു.
ഒ​രു മ​ര​ത്തി​ന്‍റെ വേ​രി​ൽ പി​ൻ​ച​ക്രം ത​ട​ഞ്ഞു നി​ന്ന​തി​നാ​ൽ പാ​ല​ത്തി​ന​ടി​യി​ൽ തു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് വീ​ണ​തും അ​ക​ത്തു​ണ്ടാ​യി​രു​ന്ന​വ​രു​ടെ കൂ​ട്ട​നി​ല​വി​ളി​യും കേ​ട്ടു ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ സാ​ഹ​സീ​യ​മാ​യാ​ണ് ഓ​രോ​രു​ത്ത​രെ​യും ബ​സി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ചി​റ്റൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും മീ​നാ​ക്ഷി​പു​രം
അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റ് പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
അ​ന​ധി​കൃ​ത​മാ​യി കോ​ഴി ക​ട​ത്തി​കൊ​ണ്ടു വ​ന്ന പി​ക്ക​പ്പ് വാ​നും കാ​നാ​ൽ പാ​ല​ത്തി​ൽ നി​ന്നും താ​ഴെ വീ​ണ് മൂ​ന്ന് അ​ക​ത്തു കു​ടു​ങ്ങി​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വാ​ഹ​നം പൊ​ളി​ച്ചാ​ണ് അ​ക​ത്തു കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
ഇ​തു കൂ​ടാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​വും ക​നാ​ലി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഓ​രോ ത​വ​ണ അ​പ​ക​ടം ന​ട​ക്കു​ന്പോ​ഴും ബ​ന്ധ​പ്പെ​ട്ട പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തി സു​ര​ക്ഷി​ത​മാ​യി കൈ ​വി​രി സ്ഥാ​പി​ച്ച് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്കാ​മെ​ന്ന് നാ​ട്ടു​കാ​ർ​ക്കു വാ​ഗ്ദാ​നം ന​ൽ​കി തി​രി​ച്ചു പോ​വാ​റു​ണ്ട്.
എ​ന്നാ​ൽ പി​ന്നീ​ട് സം​ഭ​വ​സ്ഥ​ലം കാ​ണാ​നെ​ത്തു​ന്ന​ത് മ​റ്റൊ​രു അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്താ​ണ്. ഇ​തു വ​രെ​യും സ്ഥ​ല​ത്തെ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ എ​ടു​ക്കാ​തി​രി​ക്കു​ന്ന​ത് നാ​ട്ടു​കാ​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.