അട്ടപ്പാടിയിൽ അ​ടി​യ​ന്തി​ര​മാ​യി 300 കി​ട​ക്ക​ക​ൾ സ​ജ്ജീ​ക​രി​ക്കു​ം
Saturday, May 8, 2021 12:27 AM IST
പാ​ല​ക്കാ​ട് : അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി 300 കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​താ​യി സി.​എ​ഫ്.​എ​ൽ.​ടി.​സി. നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​മേ​രി ജ്യോ​തി വി​ൽ​സ​ണ്‍ അ​റി​യി​ച്ചു. ഭൂ​തി​വ​ഴി​യി​ലു​ള്ള ഐ.​ടി.​ഡി.​പി. ഹോ​സ്റ്റ​ലി​ൽ 100 കി​ട​ക്ക​ക​ൾ, ഷോ​ള​യൂ​ർ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ 100 കി​ട​ക്ക​ക​ൾ, പ​ട്ടി​മാ​ളം എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ 100 എ​ന്നി​ങ്ങ​നെ 300 കി​ട​ക്ക​ക​ളാ​ണ് കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി സ​ജ്ജ​മാ​ക്കു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ട​ങ്ങ​ളി​ൽ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്നും നോ​ഡ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
നി​ല​വി​ൽ 30 കി​ട​ക്ക​ക​ളോ​ടെ അ​ഗ​ളി കി​ല​യി​ൽ ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് വെ​ന്‍റി​ലേ​റ്റ​റു​ക​ളും 12 ഐ.​സി.​യു കി​ട​ക്ക​ക​ളും സ​ജ്ജ​മാ​ണ്. കൂ​ടാ​തെ ര​ണ്ട് മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റു​ക​ൾ ഉൗ​രു​ക​ൾ സ​ന്ദ​ർ​ശി​ച്ച് അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്നു​ണ്ട്.

ഊരുകളിൽ ഭ​ക്ഷ്യ കി​റ്റ്

പാലക്കാട്: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ്ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​രി, പ​ഞ്ച​സാ​ര, ചാ​യ​പ്പൊ​ടി, വെ​ളി​ച്ചെ​ണ്ണ, വ​ൻ​പ​യ​ർ, ക​ട​ല, പ​രി​പ്പ്, ക​ടു​ക്, മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, ഉ​പ്പ് , സോ​പ്പ് തു​ട​ങ്ങി 13 അ​വ​ശ്യ​വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ മു​ഖേ​ന​യാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക. ആ​വ​ശ്യ​മെ​ങ്കി​ൽ ഉൗ​രു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന മാ​വേ​ലി സ്റ്റോ​റി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യും പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.