റെയ്ഡിൽ വാഷും ചാരായവും നശിപ്പിച്ചു
Saturday, May 8, 2021 12:27 AM IST
മ​ല​ന്പു​ഴ: ലോ​ക് ഡൗ​ണ്‍ മു​ന്നി​ൽ ക​ണ്ട് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ അ​ന​ധി​കൃ​ത വാ​റ്റു ചാ​രാ​യ നി​ർ​മ്മാ​ണ​ത്തി​നാ​യി ത​യാ​റാ​ക്കി യ 1500 ​ലി​റ്റ​ർ വാ​ഷ് പാ​ല​ക്കാ​ട് ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും മ​ല​ന്പു​ഴ പോ​ലീ​സും ന​ട​ത്തി​യ റെ​യ്ഡി​ൽ മ​ല​ന്പു​ഴ ക​നാ​ലി​ന് പ​രി​സ​ര​ത്ത് നി​ന്ന് പി​ടി​കൂ​ടി.
കു​റ്റി​ക്കാ​ട്ടി​ൽ മ​ണ്‍​കൂ​ന​ക​ൾ​ക്കി​ട​യി​ൽ ക​ന്നാ​സു​ക​ളി​ൽ സൂ​ക്ഷി​ച്ച വാ​ഷ് , വെ​ല്ലം, വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ, സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. വാ​ഷ് പോ​ലീ​സ് ന​ശി​പ്പി​ച്ചു . സ്ഥ​ല​ത്ത് വാ​റ്റ് ന​ട​ത്തു​ക​യാ​യി​രു​ന്ന അ​ക​ത്തേ​ത്ത​റ പ​പ്പാ​ടി ക്യ​ഷ്ണ​ച​ന്ദ്ര​ൻ (33) അ​ക​ത്തേ​ത്ത​റ ധോ​നി. മു​ണ്ടൂ​ർ ച​ർ​ളി​ക്കാ​ട് സു​രേ​ഷ് (33), ച​ളി​ർ​ക്കാ​ട് താ​ന്പി​ള​ളി​പ്പു​ര അ​ൻ​ഷാ​ദ് (30) എ​ന്നി​വ​രെ അ​റ​സ്റ്റു​ചെ​യ്തു. കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് ഉൗ​ർ​ജ്ജി​ത അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ച​തോ​ടെ അ​ന​ധി​കൃ​ത മ​ദ്യ നി​ർ​മ്മാ​ണം ത​ട​യു​ന്ന​തി​ന് പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ വി​ശ്വ​നാ​ഥ് , നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി സി.​ഡി. ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മ​ല​ന്പു​ഴ എ​സ്.​ഐ .ജ​ലീ​ൽ.​എ​സ്, എ​സ്.​ഐ. വി​ജ​യ​രാ​ഘ​വ​ൻ ,സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ജ​യ് ബാ​ബു , രാ​ധാ​കൃ​ഷ്ണ​ൻ , ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ റ​ഹിം മു​ത്തു, സൂ​ര​ജ് ബാ​ബു. യു, ​ദി​ലീ​പ്.​കെ, ഷ​മീ​ർ .എ​സ്, വി​നീ​ഷ്. ആ​ർ , രാ​ജീ​ദ്.​ആ​ർ , അ​ഹ​മ്മ​ദ് ക​ബീ​ർ എ​ന്നി​വ​രാ​ണ് റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത​ത്.