അ​ട്ട​പ്പാ​ടി​യി​ൽ 380 കോ​വി​ഡ് ബാ​ധി​ത​ർ
Saturday, May 8, 2021 12:27 AM IST
അ​ഗ​ളി :അ​ട്ട​പ്പാ​ടി​യി​ൽ ഇ​ന്ന​ലെ 380 പേ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ 318 പേ​ർ ഗാ​ർ​ഹി​ക നി​രീ​ക്ഷ​ണ​ത്തി​ലും 62 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് ഉ​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ട കോ​ട്ട​ത്ത​റ ഉൗ​രി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ച​ന​യി​ൽ 42 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ന്പ​ള​ക്കാ​ട് ഉൗ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ 23 ആ​ന്‍റി​ജ​ൻ പ​രി​ശോ​ജ​ന​യി​ൽ 18 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു. വ​ട​കോ​ട്ട​ത്ത​റ ഉൗ​രി​ലേ​ക്കും, കു​ന്പ​ള​ക്കാ​ട് ഉൗ​രി​ലേ​ക്കും ഉ​ള്ള പ്ര​വേ​ശ​നം പോ​ലീ​സ് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് രോ​ഗം ഉൗ​രു​ക​ളി​ലേ​ക്ക് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​യ പ​നി, ജ​ല​ദോ​ഷം, വ​യ​റി​ള​ക്കം, തൊ​ണ്ട വേ​ദ​ന തു​ട​ങ്ങി​യ​വ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.