ഒ​ന്നാം വി​ള​യി​റ​ക്ക​ലിനു സൗകര്യമൊരുക്കി ഇ​ട​തു ക​നാ​ലി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങി
Saturday, May 8, 2021 12:30 AM IST
വ​ണ്ടി​ത്താ​വ​ളം: ഒ​ന്ന​ര മാ​സ​ത്തെ ഇ​ട​വേളയ്ക്കു ശേ​ഷം മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ലി ൽ ​വെ​ള്ളം ഇ​റ​ക്കി തു​ട​ങ്ങി .ക​ന്പാ​ല​ത്ത​റ യി ​ൽ നി​ന്നും പെ​രു​വെ​ന്പ് വ​രെ മു​പ്പ​ത് കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ ക​നാ​ലി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ പു​ന​ർ നി​ർ​മ്മാ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.​
മേ​യ് അ​വ​സാ​നത്തോ​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​വുമെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ഇ​തി​നി​ടെ ഒ​ന്നാം വി​ള​യ്ക്ക് ഞാ​നും പാ​വാ​ൻ വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ന്ന​തി​നാ​ലാ​ണ് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ താ​ൽ​ക്കാ​ലിക​മാ​യി നി​ർ​ത്തി​വെ​ച്ച് ജ​ല​വി​ത​ര​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.​
ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൂല​ത്ത​റ ഇ​ട​തു കനാൽ ഉൾപ്പെട്ട ​പ​ട്ട​ഞ്ചേരി, ​പെ​രു​മാ​ട്ടി ,പു​തു​ന​ഗ​രം ,പെ​രു​വെ​ന്പ് .പ​ല്ല​ശ്ശ​ന പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ നെ​ൽ​കൃ​ഷി​ക്കാ​ണ് ജ​ല​വി​ത​ര​ണം ന​ട​ന്നുവ​രു​ന്ന​ത്.​ ര​ണ്ടാം ഘ​ട്ടം എ​ന്ന നി​ല​യി​ൽ വ​ല​തു ക​നാ​ലി​ലും ജ​ല​വി​ത​ര​ണം തു​ടങ്ങും. ​
വ​യ​ലു​ക​ൾ​ക്ക് ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​തോ​ടൊ​പ്പം ക​ള​ങ്ങ​ൾ മ​റ്റു ജ​ല​സം​ഭ​ര​ണി​ക​ളി​ലും വെ​ള്ളം നി​റ​യ്ക്കും .​ ഇ​തു​മു​ലം ഗ്രൗ​ണ്ട് വാ​ട്ട​ർ മ​റ്റും കി​ണ​റു​ക​ളി​ലും ജ​ല​നി​ര​പ്പ് കു​ത്ത​ന്നെ ഉ​യ​രും. 1977 ൽ​ മൂ​ല​ത്ത​റ ഇ​ട​തു ക​മ്മീ​ഷ​ൻ ചെ​യ്ത ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക​നാ​ൽ പൂ​ർ​ണ്ണ​തോ​തി​ൽ ന​വീ​ക​ര​ണം ന​ട​ത്തി വ​രു​ന്ന​ത്.​
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ക​നാ​ൽ ബ​ണ്ട് ത​ക​ർ​ന്ന ജ​ലം വീ​ടു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും ,വ​യ​ലു​ക​ളി​ലും കു​ത്തിയൊ​ഴു​കി വ്യാ​പ​ക നാ​ശ​മു​ണ്ടാ​ക്കി​യി​രുന്നു.​
ഇ​തി​നെ തു​ട​ർ​ക​നാ​ലി​ൽ ത​ക​ർന്ന​ഭാ​ഗങ്ങൾ യു​ദ്ധ​കാ​ല​ാടി​സ്ഥാ​ന​ത്തി​ൽ പു​ന​ർനി​ർ​മ്മി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​രു​ടെ ആ​വശ്യ​വും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാണ് ​വേ​ന​ൽ​സ​മ​യ​ങ്ങ​ളി​ൽ ക​നാ​ലി​ൽ പു​ന​ർ​നി​ർ​മ്മാ​ണം ധൃ​ത​ഗ​തി​യി​ൽ ന​ട​ന്നുവ​രു​ന്ന​ത്.