കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി മേ​ഖ​ല
Saturday, May 8, 2021 10:56 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 50 ശ​ത​മാ​നം വ​രെ എ​ത്തു​ന്ന ഗു​രു​ത​ര സ്ഥി​തി വി​ശേ​ഷ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ 54 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​തി​ൽ 23 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി.​എ​സ്.​ലോ​ബോ പ​റ​ഞ്ഞു. കോ​വി​ഡ് ബാ​ധി​ത​രാ​യി പ​ഞ്ചാ​യ​ത്തി​ലെ 380 പേ​ർ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ണ്ട്. കു​ത്തി​വെ​പ്പി​നു​ള്ള മ​രു​ന്ന് എ​ത്താ​ത്ത​ത് ആ​ശ​ങ്ക കൂ​ട്ടു​ക​യാ​ണ്. വ്യാ​പ​ന തോ​തി​ൽ ജി​ല്ല​യി​ൽ ത​ന്നെ മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​ണ് കി​ഴ​ക്ക​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ൾ.
വാ​ൽ​കു​ള​ന്പി​ലെ കൈ​ത്തി​രി ക്ല​ബ് കോ​വി​ഡ് ചി​കി​ത്സ​ക​ൾ​ക്കാ​യി സൗ​ജ​ന്യ​മാ​യി ആം​ബു​ല​ൻ​സ് വി​ട്ടു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ 20 വാ​ർ​ഡു​ക​ളി​ൽ 13 ഗ്രാ​മം,19 പ​ന്നി​യ​ങ്ക​ര ചു​വ​ട്ടു​പ്പാ​ടം എ​ന്നീ ര​ണ്ട് വാ​ർ​ഡു​ക​ൾ ഒ​ഴി​കെ മ​റ്റു 18 വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​ക്കി​യാ​ണ് വ്യാ​പ​ന​ത്തെ ചെ​റു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 400 ക​ട​ന്ന​താ​യി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. വ​ട​ക്ക​ഞ്ചേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 10ന് ​കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വെ​പ്പ് ന​ട​ക്കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. വാ​ർ​ഡ് ത​ല​ത്തി​ൽ മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ടാം ഡോ​സ് എ​ടു​ക്കേ​ണ്ട​വ​രു​ടെ ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ന്ന​ത്. കു​ത്തി​വെ​പ്പ് എ​ടു​ക്കേ​ണ്ട​വ​ർ അ​താ​ത് പ്ര​ദേ​ശ​ത്തെ ആ​ശ പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.