കോ​വി​ഡ് പ്ര​തി​രോ​ധം: അ​ട്ട​പ്പാ​ടി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​നം
Saturday, May 8, 2021 10:56 PM IST
പാ​ല​ക്കാ​ട് : അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്ത് നി​ന്നെ​ത്തു​ന്ന​വ​രെ പ്ര​ദേ​ശ​ത്തേ​യ്ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​താ​യി എ​എ​സ്പി പ​ദം സിം​ങ് അ​റി​യി​ച്ചു. മു​ക്കാ​ലി,താ​വ​ളം,ഗൂ​ളി​ക്ക​ട​വ് ജം​ഗ്ഷ​ൻ, അ​ഗ​ളി എ​സ്ബി​ഐ ജം​ഗ്ഷ​ൻ, കോ​ട്ട​ത്ത​റ ജം​ഗ​ഷ​ൻ, ആ​ന​ക്ക​ട്ടി, ഷോ​ള​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഉൗ​ട് വ​ഴി​ക​ളി​ലൂ​ടെ ക​ട​ന്നു​വ​രാ​വു​ന്ന അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ കൂട​പ്പെ​ട്ടി, തൂ​വ, മ​ട്ട​ത്ത്കാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ അ​ഗ​ളി​യി​ൽ മൂ​ന്നും ഷോ​ള​യൂ​രി​ൽ ര​ണ്ടും മൊ​ബൈ​ൽ പ​ട്രോ​ളിം​ങ് യൂ​ണി​റ്റു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്ന​താ​യും എ​എ​സ്പി അ​റി​യി​ച്ചു.