വാ​യ്പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണം: ര​മ്യ ഹ​രി​ദാ​സ് എം​പി
Saturday, May 8, 2021 10:59 PM IST
ചി​റ്റൂ​ർ: കേ​ര​ള​ത്തി​ൽ അ​തി​ഗു​രു​ത​ര​മാ​യ കോ​വി​ഡ് പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വാ​യ്പ​ക​ൾ​ക്ക് അ​ടി​യ​ന്തി​ര​മാ​യി മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം​പി പ്ര​ധാ​ന മ​ന്ത്രി​യോ​ടും ധ​ന​കാ​ര്യ​മ​ന്ത്രി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​ർ, ദി​വ​സ​വേ​ത​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ, ഓ​ട്ടോ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, ചെ​റു​കി​ട​വ്യാ​പാ​രി​ക​ൾ തു​ട​ങ്ങി തൊ​ഴി​ലി​നെ ആ​ശ്ര​യി​ച്ച് അ​ന്ന​ത്തെ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന ആ​യി​ര​ങ്ങ​ൾ നി​ത്യ​ജീ​വി​ത​ത്തി​ന് പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബാ​ങ്കി​ൽ നി​ന്നും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും എ​ടു​ത്ത ലോ​ണ്‍ തി​രി​ച്ച​ട​ക്കാ​ൻ കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം സാ​ധി​ക്കാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ ജ​പ്തി മു​ത​ലാ​യ ഭീ​ഷ​ണി​ക​ൾ നേ​രി​ട്ട് കൊ​ണ്ടി​രി​ക്കു​ന്ന​താ​യും അ​ടി​യ​ന്തി​ര​മാ​യി വാ​യ്പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ര​മ്യ ഹ​രി​ദാ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ന്നാം ഘ​ട്ട​ത്തി​ന് വി​രു​ദ്ധ​മാ​യി വ​ള​രെ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ കോ​വി​ഡ് മ​ഹാ​മാ​രി പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ഭ​യ​വി​ഹ്വ​ല​രാ​യി വീ​ട്ടി​ൽ ത​ന്നെ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും ഒ​ന്നാം ഘ​ട്ട​ത്തി​ൽ ലോ​ണ്‍ അ​ട​ക്കു​ന്ന​തി​നും മ​റ്റും ന​ൽ​കി​യ പോ​ലെ മൊ​റ​ട്ടോ​റി​യം വീ​ണ്ടും പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ വ​ള​രെ ബു​ദ്ധി​മു​ട്ടി​ലാ​വു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും ആ​യ​തി​നാ​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി തീ​രു​ന്ന​തു​വ​രെ വാ​യ്പ​ക​ളിന്മേലു​ള്ള തു​ട​ർ​ന​ട​പ​ടി നി​ർ​ത്തി വെ​ക്ക​ണ​മെ​ന്നും കോ​വി​ഡ് കാ​ല​ത്തെ പ​ലി​ശ ഒ​ഴി​വാ​ക്കി കൊ​ടു​ക്കു​ന്ന​തി​നും ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ക്കും ധ​ന​കാ​ര്യ​മ​ന്ത്രി​ക്കു​മു​ള്ള ക​ത്തി​ൽ ര​മ്യ ഹ​രി​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.