പു​ളി​യ​ന്തോ​ണി​പ്പു​ഴ​യി​ൽ വ​ൻ​കി​ട ജ​ലസം​ഭ​ര​ണ ത​ട​യ​ണ നി​ർ​മ്മാ​ണം അ​ന്തി​മഘ​ട്ട​ത്തി​ൽ
Saturday, May 8, 2021 11:00 PM IST
മു​ത​ല​മ​ട: പു​ളി​യ​ന്തോ​ണി​യി​ൽ 66 ല​ക്ഷം ചി​ല​വി​ൽ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ നി​ർ​മ്മി​ച്ചുവ​രു​ന്ന വ​ൻ​കി​ട ജ​ല​സം​ഭ​ര​ണ ത​ട​യ​ണ യു​ദ്ധ​കാ​ലാ​ടി സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു. മെ​യ് അ​വ​സാ​ന​ത്തോ​ടെ ത​ട​യ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​വു​മെന്ന് ​അ​സി​സ്റ്റന്‍റ് എ​ൻ​ജി​നീ​യ​ർ അ​ശ്വി​ൻ അ​റി​യി​ച്ചു. വേ​ന​ൽ​ക്കാ​ല​ത്ത് പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന ജ​ല​ക്ഷാ​മ​ത്തി​ന് നി​ർ​ദ്ദി​ഷ്ട ത​ട​യ​ണ പ​ദ്ധ​തി ഏ​റെ സ​ഹാ​യ​മാ​വു​മെ​ന്ന​താ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

86 ല​ക്ഷം ചെ​ല​വു വ​രു​ന്ന പ​ദ്ധ​തിയി​ൽ ഇ​പ്പോ​ൾ 66 ല​ക്ഷ​ത്തി​ന്‍റെ ജോ​ലി​ക​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഭൂ​ഗ​ർ ഭ ​ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്താ​ൻ ത​ട​യ​ണ ജ​ലം ഏ​റെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഇ​തു വ​ഴി കു​ളം, കൊ​ക്ക​ർ​ണ്ണി, ഇ​ത​ര കാ​ർ​ഷി​ക ജ​ല​സം​ഭ​ര​ണി​ക​ളി​ലും ജ​ല​നി​ര​പ്പ് ഗ​ണ്യ​മായി ​ഉ​യ​ർ​ത്താ​നു​മാ​വും.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വീ​ട്ടു​കി​ണ​റു​ക​ളി​ലും ജ​ല​നി​ര​പ്പ് വേ​ന​ൽ​സ​മ​യ​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​നു ന​ല്ല നി​ർ​ത്താ​നാ​വും. വേ​ന​ൽ അ​ടു​ക്കു​ന്ന​തോ​ടെ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന പ​ള്ളം, പു​ളി​യ​ന്തോ​ണി മ​റ്റും പു​ഴ​യോ​ര വാ​സി​ക​ൾ​ക്കും ത​ട​യ​ണ ജ​ലം ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ത​ട​യ​ണ​യി​ൽ നി​ന്നും അ​ഞ്ച് എ​ച്ച്.​പി മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് നെ​ൽ​കൃ​ഷി​ക്കും വെ​ള്ള​മെ​ത്തി​ക്കാ​നും ഉ​പ​കാ​ര​പ്ര​ദ​മാ​വും.

പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ത​ട​യ​ണ​യി​ൽ നി​ന്നും കു​റ്റി​പ്പാ​ടം സ​ർ​ക്കാ​ർ വി​ത്തു​ൽ​പ്പാ​ദ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് പൈപ്പു​ലൈ​നി​ൽ വെ​ള്ളം കൊ​ണ്ടു​പോ​വാ​നും കൃ​ഷി വ​കു​പ്പ് ആ​ലോ​ചി​ച്ചു വ​രു​ന്നു​ണ്ട്.

പു​ളി​യ​ന്തോ​ളി ,പ​ള്ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ല​വി​ൽ ജ​ല​ദൗ​ർ​ല​ഭ്യം കാ​ര​ണം ര​ണ്ടാം വി​ള​യി​റ​ക്കാ​ൻ ചി​ല ക​ർ​ഷ​ക​ർ ത​യാ​റാവു​ന്നി​ല്ല. ആ​വ​ശ്യ​ത്തി​നു വെ​ള്ളം ല​ഭി​ക്കാ​തെ കൃ​ഷി ഉ​ണ​ങ്ങി ന​ശി​ച്ച് ക​ട​ക്കെ​ണി​യിൽ ​അ​ക​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി മു​ത​ൽ ജൂ​ണ്‍ വ​രെ സ​മീ​പ ത്തെ ​നൂ​റു ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ളി​ക്കാ​നും വ​സ്ത്രം ശു​ചീ​ക​രി​ക്കാനും ​വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​ത്തി​നും ത​ട​യ​ണ​ജ​ലം ഉ​പ​കാ​ര​പ്ര​ദ​മാ​വു​മെ​ന്ന​തും ആ​ശ്വാ​സ​ക​ര​മാ​വു​ന്നുണ്ട്.