തെരുവ് നായകൾക്ക് രക്ഷകനായി ഹസ്സൻ
Saturday, May 8, 2021 11:00 PM IST
നെന്മാ​റ: കോ​വി​ഡ് വ്യാ​പ​ക​മാ​യ​ത്തോ​ടെ റോ​ഡു​ക​ളി​ൽ ആ​ളി​ല്ല. പ​ല സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ച് പൂ​ട്ടി​യ​ത്തോ​ടെ തെ​രു​വ് നാ​യ​ക​ളാ​ണ് ക​ഷ്ടത്തി​ലാ​യ​ത് . ഇ​ത് മ​ന​സിലാ​ക്കി​യ നെന്മാ​റ ടൗ​ണി​ലെ ടി​നി ഹോ​ട്ട​ൽ ന​ട​ത്തിപ്പുകാര​നാ​യ കെ.​എ​സ്.​ഹ​സ്സൻ തെ​രു​വ് നാ​യ​ക​ൾ​ക്ക് ആ​ശ്ര​യ​മാ​യി രംഗത്തു വന്നു.

ദി​വ​സേ​ന രാ​വി​ലെ ആ​റ് മ​ണി​യോ​ടെ പ​ല ഭാ​ഗ​ത്ത് നി​ന്നും തെ​രു​വ് നാ​യ്ക്ക​ൾ ഹോ​ട്ട​ലി​ന്‍റെ മു​ൻ​വ​ശ​ത്തെ​ത്തി ഹ​സ്സനെ കാ​ത്ത് നി​ൽ​പ്പ് തു​ട​രും. ഹ​സ്സൻ എ​ത്തി ഭ​ക്ഷ​ണം ന​ൽ​കി​യാ​ൽ തെ​രു​വ് നാ​യ​ക​ൾ ക​ഴി​ച്ച​തിന് ശേ​ഷം അ​വ​ര​വ​രു​ടെ സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​ത് പ​തി​വാ​ണ്.