മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്കു വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​നേ​ഷ​ൻ ന​ല്ക​ണം
Monday, May 10, 2021 12:50 AM IST
പാ​ല​ക്കാ​ട്: വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ൾ​കൂ​ട്ടം വ​ർ​ദ്ധി​ക്കു​ന്ന​ത് കോ​വി​ഡ് വ്യാ​പ​നം വ​ർ​ദ്ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 60 വ​യ​സ് ക​ഴി​ഞ്ഞ മു​തി​ർ​ന്ന പൗ​രന്മാർ​ക്കും ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും മൊ​ബൈ​ൽ വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ ക്ര​മീ​ക​രി​ച്ച് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഭ​വ​ന​ങ്ങ​ളി​ലെ​ത്തി വാ​ക്സി​നേ​ഷ​ൻ ന​ല്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ​പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി പാ​ല​ക്കാ​ട് ജി​ല്ലാ കോ​ർ ക​മ്മ​റ്റി യോ​ഗം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​
കേ​ര​ളാ പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി പാ​ല​ക്കാ​ട് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി.​വി​ജ​യ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​കു​മാ​ര​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ശി​വ​രാ​മ​കൃ​ഷ്ണ​ൻ, എം.​വി.​ആ​ർ.​മേ​നോ​ൻ പ്രസംഗിച്ചു.