ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ പ്ര​തി​രോ​ധ കു​ത്തി​വയ്പ്പ്: തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ന​ട​പ്പാ​ക്കും
Tuesday, May 11, 2021 12:38 AM IST
ഒ​റ്റ​പ്പാ​ലം: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന് തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ന​ട​പ്പാ​ക്കും. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നു​ള്ള തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്.
കു​ത്തി​വെ​പ്പെ​ടു​ക്കേ​ണ്ട​വ​ർ​ക്ക് ടോ​ക്ക​ണ്‍ എ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ആ​ശു​പ​ത്രി​ക്ക് മാ​ത്ര​മാ​യി ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം തു​ട​ങ്ങു​ന്ന​ത്. ഒ​രു വെ​ബ്പോ​ർ​ട്ട​ൽ മു​ഖാ​ന്ത​രം ടോ​ക്ക​ണ്‍ ന​ൽ​കാ​നാ​കും ശ്ര​മം. ദി​വ​സേ​ന ആ​ശു​പ​ത്രി​യി​ൽ കു​ത്തി​വെ​പ്പി​നു​ള്ള തി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​കു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ വെ​ബ്പോ​ർ​ട്ട​ൽ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ വെ​ബ് പോ​ർ​ട്ട​ൽ ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കും.
വാ​ക്സി​ന്‍റെ ഒ​ന്ന്, ര​ണ്ട് ഡോ​സു​ക​ളെ​ടു​ക്കാ​ൻ ത​ത്സ​മ​യ ര​ജി​സ്ട്രേ​ഷ​നു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് ടോ​ക്ക​ണ്‍​വി​ത​ര​ണം ഓ​ണ്‍​ലൈ​നാ​ക്കു​ക. ഇ​തോ​ടെ കു​ത്തി​വെ​പ്പി​നെ​ത്തു​ന്ന​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി വ​രി​നി​ൽ​ക്കാ​തെ ടോ​ക്ക​ണെ​ടു​ക്കാം. ഒ​പ്പം വ​രി​നി​ന്നി​ട്ടും ടോ​ക്ക​ണ്‍ ല​ഭി​ക്കാ​തെ കു​ത്തി​വെ​പ്പി​ന് അ​വ​സ​രം​കി​ട്ടാ​തെ മ​ട​ങ്ങി​പ്പോ​കേ​ണ്ട സാ​ഹ​ച​ര്യ​വും ഒ​ഴി​വാ​ക്കാ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ഒ​പ്പം വ​രി​നി​ൽ​ക്കു​ക​യും കൂ​ട്ടം​കൂ​ടു​ക​യും ചെ​യ്ത് രോ​ഗം​പ​ക​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.
നേ​ര​ത്തേ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കു​കൂ​ടി​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ൾ താ​ലൂ​ക്കാ​ശു​പ​ത്രി വെ​ബ് പോ​ർ​ട്ട​ൽ സം​വി​ധാ​ന​മൊ​രു​ക്കി​യി​രു​ന്നു. ഇ​തോ​ടെ പ​രി​ശോ​ധ​ന​യ്ക്ക് തി​ര​ക്ക് കു​റ​യു​ക​യും ചെ​യ്തി​രു​ന്നു. അ​തേ​രീ​തി​യാ​കും വാ​കി​സി​നേ​ഷ​നും സ്വീ​ക​രി​ക്കു​ക.
നി​ല​വി​ൽ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ വാ​ക്സി​നേ​ഷ​ൻ ആ​കെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്. വാ​ക്സി​നെ​ടു​ക്കാ​ൻ താ​ലൂ​ക്കി​ന് പു​റ​ത്തു​ള്ള​വ​ർ​പോ​ലും എ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. പു​ല​ർ​ച്ചെ നാ​ലു​മ​ണി​മു​ത​ൽ​ത​ന്നെ ആ​ളു​ക​ൾ ടോ​ക്ക​ണ്‍ വാ​ങ്ങാ​നാ​യി വ​രി​നി​ൽ​ക്കാ​നെ​ത്തു​ന്നു​ണ്ട്. ഇ​ത് പ​ല​പ്പോ​ഴും നീ​ണ്ട​വ​രി​ക്ക് കാ​ര​ണ​മാ​വു​ക​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും കു​ത്തി​വെ​പ്പി​നെ​ത്തു​ന്ന​വ​രും ത​മ്മി​ൽ ത​ർ​ക്ക​ത്തി​നി​ട​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ കൗ​ണ്‍​ല​സി​ല​ർ​മാ​ർ മു​ഖാ​ന്ത​രം വാ​ക്സി​നെ​ടു​ക്കാ​ൻ അ​വ​സ​ര​മെ​ന്ന രീ​തി ന​ട​പ്പാ​ക്കി​യെ​ങ്കി​ലും ആ​ക്ഷേ​പ​മു​യ​ർ​ന്ന​തോ​ടെ അ​തും പി​ൻ​വ​ലി​ച്ചു. ഒ​ടു​വി​ലാ​ണ് വെ​ബ് പോ​ർ​ട്ട​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ തി​ര​ക്കു​കു​റ​യ്ക്കാ​മെ​ന്ന ആ​ലോ​ച​ന​യി​ലേ​ക്കെ​ത്തി​യ​ത്.