വീ​ട് ന​വീ​ക​ര​ണം ഏ​റ്റെ​ടു​ത്ത് പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ
Tuesday, May 11, 2021 12:38 AM IST
ഒ​റ്റ​പ്പാ​ലം:​വീ​ട് ന​വീ​ക​ര​ണം ഏ​റ്റെ​ടു​ത്ത് പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ. അ​ന്പ​ല​പ്പാ​റ​യി​ൽ നി​ർ​ധ​ന​കു​ടും​ബ​ത്തി​ന്‍റെ വീ​ട് ന​വീ​ക​ര​ണം ഏ​റ്റെ​ടു​ത്താ​ണ് പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ വേ​റി​ട്ട പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.
അ​ന്പ​ല​പ്പാ​റ​സ്വ​ദേ​ശി ലീ​ല​യു​ടെ വീ​ട് ന​വീ​ക​ര​ണ​മാ​ണ് ഒ​റ്റ​പ്പാ​ലം എ​ൻ.​എ​സ്.​എ​സ്. കോ​ളേ​ജ് 197580 ബാ​ച്ച് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റെ​ടു​ത്ത് ഇ​വ​ർ​ക്ക് ത​ല ചാ​യ്ക്കാ​നൊ​രു സ്നേ​ഹ​വീ​ടൊ​രു​ക്കു​ന്ന​ത്. അ​ന്പ​ല​പ്പാ​റ ചു​ന​ങ്ങാ​ട് വാ​ണി​വി​ലാ​സി​നി മു​ത​ലം​ചി​റ​യി​ൽ ലീ​ല​യു​ടെ ജീ​വി​ത സാ​ഹ​ച​ര്യം ക​ണ്ട​റി​ഞ്ഞ സ​ഹ​പാ​ഠി​ക​ൾ ത​ന്‍റെ പ​ഴ​യ കാ​ല സു​ഹൃ​ത്തി​ന് ത​ണ​ലാ​വു​ക​യാ​യി​രു​ന്നു. നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ വീ​ടി​ന്‍റെ ശോ​ച്യാ​വ​സ്ഥ അ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ വീ​ടൊ​രു​ക്കാ​നു​ള്ള തു​ക ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ര​ണ്ട് മ​ക്ക​ളാ​ണ് ലീ​ല​യ്ക്കു​ള്ള​ത്. ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട​തി​നാ​ൽ ലീ​ല​യ്ക്ക് ല​ഭി​ക്കു​ന്ന വി​ധ​വാ​പെ​ൻ​ഷ​നും നാ​ട്ടു​കാ​രു​ടെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യം കൊ​ണ്ടാ​ണ് ദൈ​ന​ദി​ന​ജീ​വി​തം കു​ടും​ബം ത​ള്ളി​നീ​ക്കു​ന്ന​ത്. നി​യു​ക്ത എം​എ​ൽ​എ കെ.​പ്രേം​കു​മാ​ർ, ലീ​ല​യ്ക്ക് തു​ക കൈ​മാ​റി.
എ​ത്ര​യും​പെ​ട്ടെ​ന്നു​ത​ന്നെ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി തീ​ർ​ക്കു​മെ​ന്ന് കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ശ​ശി​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​ദാ​സ്, വാ​ർ​ഡം​ഗം പി. ​ഗം​ഗാ​ധ​ര​ൻ, കൂ​ട്ടാ​യ്മ ഭാ​ര​വ​ഹി​ക​ളാ​യ കെ. ​ഹ​രി​ദാ​സ്, പി. ​ച​ന്ദ്ര​മോ​ഹ​ൻ പ​ങ്കെ​ടു​ത്തു.