വ്യാപാരി നേതാവ് എ.കെ.അബ്ദുള്ള ഇനി ഓർമകളിൽ മാത്രം
Tuesday, May 11, 2021 12:40 AM IST
വ​ട​ക്ക​ഞ്ചേ​രി:​വ്യാ​പാ​രി​ക​ൾ​ക്കെ​ന്നും നെ​ടും​തൂ​ണാ​യി​രു​ന്ന കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ട​പ്പ​ല്ലൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ എ.​കെ.​അ​ബ്ദു​ള്ള ഓ​ർ​മ്മ​യാ​യി.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​യി​രു​ന്നു മ​ര​ണം. ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റാ​ണ്. സം​ഘ​ട​ന പി​ള​ർ​ന്ന​പ്പോ​ൾ ജോ​ബി ചു​ങ്ക​ത്തി​നൊ​പ്പം മു​ട​പ്പ​ല്ലൂ​ർ യൂ​ണി​റ്റി​ന് വ​ഴി ന​ട​ത്തി​യ​തും പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ അ​ബ്ദു​ള്ള ത​ന്നെ​യാ​യി​രു​ന്നു. വ്യാ​പാ​രി​ക​ളു​ടെ ഏ​ത് ആ​വ​ശ്യ​ത്തി​നും അ​ത് രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​ബ്ദു​ള്ള ഓ​ടി​യെ​ത്തു​മെ​ന്ന് സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ അ​നു​സ്മ​രി​ച്ചു.
​വാ​യ്പ ശ​രി​യാ​ക്കാ​നും ലൈ​ൻ​സ​ൻ​സ് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കു​മെ​ല്ലാം വ്യാ​പാ​രി​ക​ളു​ടെ ആ​ശ്ര​യം അ​ബ്ദു​ള്ള​യാ​യി​രു​ന്നു.​മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ലെ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടി​നെ​തി​രെ നി​വേ​ദ​ന​ങ്ങ​ളും സ​മ​ര​ങ്ങ​ളു​മാ​യി അ​ബ്ദു​ള്ള എ​ത്താ​ത്ത ഓ​ഫീ​സു​ക​ളി​ല്ല. വെ​ള്ള​ക്കെ​ട്ടി​ന് പൂ​ർ​ണ്ണ​തോ​തി​ലു​ള്ള പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ലും ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ക​ൾ​വ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ലും അ​ഴു​ക്കു​ചാ​ൽ നി​ർ​മ്മാ​ണ​ത്തി​ലേ​ക്കും ന​ട​പ​ടി​ക​ൾ എ​ത്തി​ച്ച​ത് അ​ബ്ദു​ള്ള​യു​ടെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ മൂ​ല​മാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.
മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് ജി​ല്ല​യി​ലെ ഏ​റ്റ​വും ന​ല്ല യൂ​ണി​റ്റാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി മു​ട​പ്പ​ല്ലൂ​ർ യൂ​ണി​റ്റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​ണ്ടാ​യി​ട്ടു​ണ്ട്. മു​ട​പ്പ​ല്ലൂ​രി​ലെ വ്യാ​പാ​ര​ഭ​വ​ൻ ന​വീ​ക​രി​ച്ച് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം വ്യാ​പാ​രി​ക​ൾ​ക്ക് കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്ര​ദ​മാ​ക്കി​യ​തും അ​ബ്ദു​ള്ള​യു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വു ത​ന്നെ​യാ​യി​രു​ന്നു.
മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ൽ ചി​റ്റാ​റ​യി​ൽ എ​ന്ന സ്റ്റു​ഡി​യോ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു അ​ബ്ദു​ള്ള.