ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ക​ഷ്ട​പ്പെ​ടു​ന്നു, ക​രി​ന്പ​യി​ൽ കോ​വി​ഡ് വ്യ​ാപ​നം രൂ​ക്ഷം
Wednesday, May 12, 2021 12:08 AM IST
ക​ല്ല​ടി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ക​ഷ്ട​പ്പെ​ടു​ന്നു. ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളി​ൽ 13 വാ​ർ​ഡു​ക​ളും കണ്ടെയ്​ൻ​മെ​ന്‍റ് സോ​ണാ​യ​തോ​ടെ ജാ​ഗ്ര​ത വ​ർ​ദ്ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളും ഗ​താ​ഗ​തം നി​രോ​ധി​ച്ച് കെ​ട്ടി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.​ആ​ളു​ക​ൾ നി​യ​ന്ത്ര​ണം വ​ക​വെ​യ്ക്കാ​തെ വീ​ടു​വി​ട്ടി​റ​ങ്ങു​ന്ന​തും സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന​തും രോ​ഗം പ​ട​രാ​ൻ ഇ​ട​യാ​ക്കും.

ആ​ശാ​വ​ർ​ക്ക​ർ​മാ​രും ന​ഴ്സു​മാ​രും പോ​ലീ​സും വാ​ർ​ഡ് അം​ഗ​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യും വീ​ടു​ക​ൾ ക​യ​റി ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യൂ​ക​യും ചെ​യു​ന്നു​ണ്ട്. ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്പോ​ൾ ഇ​നി​യും രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കാ​നാ​ണ് സാ​ധ്യ​ത. രോ​ഗി​ക​ളു​ള്ള വീ​ട്ടി​ൽ നി​ന്നും ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ആ​വ​ശ്യ​ക്കാ​ർ​ക്ക് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യോ വാ​ർ​ഡ് ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ളു​മാ​യോ ബ​ന്ധ​പ്പെ​ട്ടാ​ൽ ആ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​താ​ണ്.

സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ നി​ന്നും ഭ​ക്ഷ​ണം വി​ത​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്ക്കും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ ബ​ഥ​നി സ്ക്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റി​ൽ 77 പേ​രാ​ണ് പ​രി​ച​ര​ണ​ത്തി​ൽ ഉ​ള്ള​ത്.
പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കാ​ര​ണ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ​യും മാ​സ്ക്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നും വി​വി​ധ വാ​ർ​ഡ് ത​ല ക​മ്മി​റ്റി​ക​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.