ഈ പ്ലാവിന്‍റെ വേരിൽ സ്ഥിരമായി ചക്കകൾ കായ്ക്കും
Wednesday, May 12, 2021 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: വേ​ണ​മെ​ങ്കി​ല​ല്ല, പ​ന്ത​ലാം​പാ​ടം ക​ല്ലി​ങ്ക​ൽ​പ്പാ​ടം റോ​ഡി​ലു​ള്ള വി​ള​ക്കാ​ന​പ്പി​ള്ളി​യി​ൽ ബി​ജു വ​ർ​ഗീ​സി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ പ്ലാ​വി​ന്‍റെ വേ​രി​ൽ നി​റ​യെ ച​ക്ക കൂ​ട്ട​മാ​ണ്. വേ​ര് പോ​കു​ന്നി​ട​ത്തെ​ല്ലാം ച​ക്ക നി​റ​യു​ന്നു.​ഇ​തി​ൽ മൂ​പ്പെ​ത്തി​വ​രും ചെ​റു​പ്രാ​യ​ക്കാ​രു​മൊ​ക്കെ​യു​ണ്ട്. ഇ​പ്പോ​ൾ ഉ​ണ്ടാ​കു​ന്ന കു​ഞ്ഞ​ൻമാരേ​യും കൂ​ട്ട​ത്തി​ൽ കാ​ണാം.

ഓ​ണം വ​രെ ച​ക്ക ഉ​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​മെ​ന്നാ​ണ് ബി​ജു പ​റ​യു​ന്ന​ത്. പി​ന്നെ അ​ടു​ത്ത സീ​സ​ണ്‍ ന​വം​ബ​റി​ൽ തു​ട​ങ്ങും. വി​ശ്ര​മ​മി​ല്ലാ​തെ​യാ​ണ് അ​ഞ്ച് വ​യ​സ് പ്രാ​യ​മു​ള്ള ഈ ​ബ​ഡ് പ്ലാ​വ് ച​ക്ക ഉ​ല്പാ​ദ​നം ന​ട​ത്തു​ന്ന​ത്.​ ബി​ജു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ത​ന്നെ​യാ​ണ് ഈ ​കൗ​തു​ക കാ​ഴ്ച.
ന​ബാ​ർ​ഡി​ന്‍റെ മൊ​ബൈ​ൽ ന​ഴ്സ​റി​യി​ൽ നി​ന്നും തൈ ​വാ​ങ്ങി വെ​ച്ച​താ​യി​രു​ന്നു.​ മൂ​ന്നാം വ​ർ​ഷം ത​ന്നെ പ്ലാ​വ് കാ​യ്ച് താ​ര​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന ന​ൽ​കി​യി​രു​ന്നു.

ന​ല്ല മ​ധു​ര​മു​ള്ള വ​രി​ക്ക ച​ക്ക​യാ​യ​തി​നാ​ൽ ആ​വ​ശ്യ​ക്കാ​രും കൂ​ടു​ത​ലാ​ണ്.​ഇ​തി​നാ​ൽ മൂ​പ്പെ​ത്തി​യ ച​ക്ക​ക​ളി​ൽ ബി​ജു​വി​ന്‍റെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​വു​മു​ണ്ട്.