സാ​മൂ​ഹി​ക അ​ടു​ക്ക​ള​യും കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്ക്കും സ​ജ്ജ​മാ​യി
Wednesday, May 12, 2021 12:08 AM IST
കൊ​ടു​വാ​യൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സാ​മൂ​ഹി​ക അ​ടു​ക്ക​ള​യും കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്ക്കും ആ​രം​ഭി​ച്ചു. കൊ​ടു​വാ​യൂ​രി​ലെ പ്ര​മു​ഖ വ്യാ​പാ​രി​യാ​യ എ​എം​എ​ച്ചും വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ സാ​മൂ​ഹി​ക അ​ടു​ക്ക​ള​യ്ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്ര​ഹി​ക​ൾ കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പ്രേ​മ, സെ​ക്ര​ട്ട​റി വി.​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ​ക്ക് ന​ല്കി​കൊ​ണ്ട് സാ​മൂ​ഹി​ക അ​ടു​ക്ക​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.

കൂ​ടാ​തെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്ക്കും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ ഓ​രോ ദി​വ​സ​വും 50 പേ​രി​ൽ കോ​വി​ഡ് പോ​സീ​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക്ക് ആ​രം​ഭി​ച്ച​ത്.

രോ​ഗി​ക​ൾ​ക്കാ​യി ര​ണ്ട് ആം​ബു​ല​ൻ​സ്, 5 ഓ​ട്ടോ​റി​ക്ഷ എ​ന്നി​വ 24 മ​ണി​ക്കൂ​റും സ​ജ്ജ​മാ​യി​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേ​മ അ​റി​യി​ച്ചു. സാ​മൂ​ഹി​ക അ​ടു​ക്ക​ള വ​ഴി ദി​വ​സ​വും 150 ഓ​ളം പേ​ർ​ക്കാ​ണ് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. യോ​ഗ​ത്തി​ൽ കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശാ​ന്ത​കു​മാ​രി,ശ​ബ​രീ​ശ​ൻ,മ​ഞ്ജു എ​ന്നി​വ​രും മെ​ന്പ​ർ​മാ​രാ​യ ആ​ർ.​കു​മാ​രി,രാ​ജ​ൻ,മ​ണി​ക​ണ്ഠ​ൻ,സു​നി​ൽ,കാ​ജാ​ഹു​സൈ​ൻ,അ​ബ്ബാ​സ്,ഷീ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.