ഡ​ബ്ല്യു​എം​സി കോ​യ​ന്പ​ത്തൂ​ർ പ്രോ​വി​ൻ​സി​ന്‍റെ സാ​ന്ത്വ​ന സ്പ​ർ​ശം
Wednesday, May 12, 2021 11:53 PM IST
കോ​യ​ന്പ​ത്തൂ​ർ : ഡ​ബ്ല്യു​എം​സി കോ​യ​ന്പ​ത്തൂ​ർ പ്രോ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഡോ.​രാ​ജേ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ ചെ​റു​വ​ശ്ശേ​രി, പ്രോ​ഗ്രാം ക​ണ്‍​വീ​ന​റും ഈ.​സി.​മെ​ന്പ​റു​മാ​യ രാ​ജ​ൻ ആ​റു​മു​ഖ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​യ​ന്പ​ത്തൂ​ർ വ​ദ​വ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മാ​സ്കു​ക​ൾ ന​ൽ​കി.
തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ​സ് സ്റ്റാ​ൻ​ഡി​ൽ കു​ടി​വെ​ള്ളം, മാ​സ്ക്കു​ക​ൾ എ​ന്നി​വ ന​ല്കി. പ്ര​സി​ഡ​ന്‍റ് ഡോ.​രാ​ജേ​ഷ് കു​മാ​ർ ജാ​ഗ്ര​ത സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​സ്കു​ക​ൾ ന​ൽ​കി.​ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ രാ​ജ​ൻ ആ​റു​മു​ഖം പോ​ലീ​സ് സേ​ന​യ്ക്ക് പ്രിോവി​ൻ​സി​ന്‍റെ പേ​രി​ൽ ന​ന്ദി​യും രേ​ഖപ്പെടു​ത്തി.