മു​ത​ല​മ​ട​യി​ൽ മാ​ങ്ങ​ സം​ഭ​രി​ക്ക​ണം: ര​മ്യ​ ഹ​രി​ദാ​സ് എം​പി
Wednesday, May 12, 2021 11:53 PM IST
കൊ​ല്ല​ങ്കോ​ട്: മു​ത​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി മാ​ങ്ങ ഹോ​ർ​ട്ടി​കോ​ർ​പ്പ് സം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം​പി. മു​ൻ​വ​ർ​ഷം ഹോ​ർ​ട്ടി​കോ​ർ​പ്പ് കൃ​ഷി വ​കു​പ്പ് മു​ഖേ​ന താ​ങ്ങു​വി​ല​യ്ക്ക് മാ​ങ്ങ സം​ഭ​ര​ണം ന​ട​ത്തി​യി​രു​ന്നു.
ഹോ​ർ​ട്ടി​കോ​ർ​പ്പ് എം​ഡി ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്ന​താ​യും അ​നു​കൂ​ല​മാ​യ മ​റു​പ​ടി ല​ഭി​ച്ചെ​ന്നും ര​മ്യ ഹ​രി​ദാ​സ് അ​റി​യി​ച്ചു. മു​ത​ല​മ​ട സ​ന്ദ​ർ​ശി​ച്ച എം​പി​യോ​ട് ചെ​ടു​കി​ട മാ​ങ്ങ ക​ർ​ഷ​ക​ർ അ​ർ​ഹ​മാ​യ വി​ല ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി​പ്പെ​ട്ടു.

പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു

അ​ഗ​ളി:​ അ​ട്ട​പ്പാ​ടി​യി​ൽ നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ട്രൈ​ബ​ൽ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റ് കൊ​റോ​ണ​യ്ക്ക് എ​തി​രെ സി​ദ്ധ,ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​അ​ജി​ഷ് കു​രീ​ത്ത​റ, ഡോ.​ഷം​നാ​ദ് ഖാ​ൻ, ഡോ.​സൗ​മ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​സ​ത്തി​യൂ​ർ, കു​ള​പ്പ​ടി ഉൗ​രു​ക​ളി​ലും പ്ര​മോ​ട്ട​ർ​മാ​ർ​ക്കും ആ​ശാ പ്ര​വ​ർ​ത്ത​ക​യ്ക്കും കൈ​മാ​റി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.