ലോറിക്കു പിന്നിൽ ആംബുലൻസ് ഇടിച്ച് രണ്ടു പേർക്ക് പരിക്ക്
Saturday, May 15, 2021 12:37 AM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത പ​ന്നി​യ​ങ്ക​ര​യി​ൽ ഓ​ടി കൊ​ണ്ടി​രു​ന്ന ലോ​റി​ക്ക് പി​റ​കി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് ക​യ​റി നേ​ഴ്സി​നും ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റു.

കു​ഴ​ൽ​മ​ന്ദം സ​തീ​ഷി​ന്‍റെ ഭാ​ര്യ​യാ​യ ന​ഴ്സ് ജി​ഷ്ണ (22), ഡ്രൈ​വ​ർ ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി സ​ജി​ത് (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​

പാ​ല​ക്കാ​ട് നി​ന്നും കോ​വി​ഡ് മു​ക്ത​രാ​യ ഭ​ർ​ത്താ​വി​നെ​യും ഭാ​ര്യ​യേ​യും ചു​വ​ട്ടു​പാ​ട​ത്തേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന 108 ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഭാ​ര്യ​യും ഭ​ർ​ത്താ​വും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ പ​ന്നി​യ​ങ്ക​ര ടോ​ൾ പി​രി​വ് കേ​ന്ദ്ര​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശുപ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.