പ​ച്ച​ക്ക​റി ലോ​റി​യി​ൽ നി​ന്നും 110 ലി​റ്റ​ർ ക​ർ​ണ്ണാ​ട​ക മ​ദ്യം പി​ടി​കൂ​ടി
Friday, June 11, 2021 12:37 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​ച്ച​ക്ക​റി ലോ​റി​യി​ൽ നി​ന്നും 110 ലി​റ്റ​ർ ക​ർ​ണ്ണാ​ട​ക മ​ദ്യം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു.​
പു​തു​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ന​വാ​സ് (28), ബ​ഷീ​ർ ( 32) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ദേ​ശീ​യ​പാ​ത മം​ഗ​ലം​പാ​ല​ത്തി​ന​ടു​ത്തു നി​ന്നാ​ണ് ലോ​റി പി​ടി​കൂ​ടി​യ​ത്.
ക​ർ​ണ്ണാ​ട​ക​ത്തി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് പ​ച്ച​ക്ക​റി കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു മ​ദ്യ ക​ട​ത്ത്.​ലോ​ക് ഡൗ​ണ്‍ സ​മ​യ​ങ്ങ​ളി​ലെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ മ​ദ്യ​വും ക​ഞ്ചാ​വ് , സ്പി​രി​റ്റ് മ​റ്റു നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന​ങ്ങ​ളും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​റു​ണ്ടെ​ന്ന് എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് സി ​ഐ പി.​കെ.​സ​തീ​ഷ് പ​റ​ഞ്ഞു.